New Update
/sathyam/media/media_files/2025/10/03/bonbloc-2025-10-03-20-24-10.jpg)
കൊച്ചി: നിര്‍മ്മിത ബുദ്ധി (എഐ) അധിഷ്ഠിതമായ അടുത്ത തലമുറ സാസ് സൊല്യൂഷനുകളും ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് ഉത്പന്നങ്ങളും നിര്‍മ്മിക്കുന്ന ബോണ്‍ബ്ലോക്ക് ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
Advertisment
230 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും മൂന്ന് കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രീ-ഐപിഒ പ്ലേസ്മെന്‍റും കമ്പനിയുടെ പരിഗണനയിലുണ്ട്.
പാന്‍റോമത്ത് കാപ്പിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.