New Update
/sathyam/media/media_files/1o8fdbu4FHXcvjbvDBnI.jpg)
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 7,545.27 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം രേഖപ്പെടുത്തി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). മുൻവർഷത്തെ സമാനപാദത്തിലെ 4,649.20 കോടി രൂപയെ അപേക്ഷിച്ച് 62 ശതമാനമാണ് അറ്റാദായത്തിൽ വളർച്ച. നിക്ഷേപകർക്ക് ഓഹരിയൊന്നിന് 10 രൂപ ഡിവിഡന്റ് നൽകാനും തീരുമാനമായി. മൂന്നാം പാദത്തിൽ 1.36 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. സാമ്പത്തിക വർഷത്തെ മൂന്ന് പാദങ്ങളിലുമായി ആകെ വരുമാനം 3.87 ലക്ഷം കോടി രൂപയാണ്.
Advertisment
സാമ്പത്തിക വർഷത്തെ മൂന്ന് പാദങ്ങളിലുമായി 20,111.73 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ സമാന പാദങ്ങളിലെ 10,061.20 കോടി രൂപയെ അപേക്ഷിച്ച് 100 ശതമാനമാണ് വർധനവുള്ളത്. റിഫൈനറികളിലെ ഉൽപാദനത്തിലും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടത്തിയ 9.54 മില്യൺ മെട്രിക് ടൺ ഉൽപാദനം, 119 ശതമാനം ഉയർന്ന ശേഷിയോടെ 10.51 മില്യൺ മെട്രിക് ടൺ പരിധിയിലേക്കുയർത്താനും കമ്പനിക്ക് കഴിഞ്ഞു. ആഭ്യന്തര വിപണി വിൽപന 4.76 ശതമാനം വർധിച്ച് 14.07 മെട്രിക് ടൺ രേഖപ്പെടുത്തി. പ്രവർത്തന മികവ്, വിപണന കാര്യക്ഷമത, വ്യാപാര വർധനവ് എന്നിവയിൽ മുൻഗണന നൽകിയുള്ള കമ്പനിയുടെ നയപരമായ തീരുമാനങ്ങളാണ് മികച്ച പാദവാർഷിക റിസൾട്ടിന് കാരണമെന്ന് ബിപിസിഎൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us