യുഗ്രോ കാപിറ്റലിന് 25.2 കോടി രൂപ അറ്റാദായം

New Update
u gro

കൊച്ചി: ഡേറ്റ ടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യുഗ്രോ കാപിറ്റലിന് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 25.2 കോടി രൂപ അറ്റാദായം. ലാഭത്തില്‍ 244 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍വര്‍ഷം ഇതേകാലയളവില്‍ 7.3 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയിലും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 

Advertisment

മൊത്തം ആസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 85 ശതമാനം വര്‍ധിച്ച് 6,777 കോടി രൂപയിലെത്തി. ആദ്യ പാദത്തില്‍ 2,036 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ എംഎസ്എംഇ വായ്പാദാതാവായ യുഗ്രോയുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 65 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 8,664 എംഎസ്എംഇ ഉപഭോക്താക്കളെയാണ് പുതുതായി കമ്പനിക്ക് ലഭിച്ചത്.

Advertisment