ക്രിക്കറ്റ് ലോകകപ്പ് ക്യാമ്പയിനുമായി മുന്‍നിര മൊബൈല്‍ അക്സറീസ് ബ്രാന്‍ഡായ കെഡിഎം

New Update
kdm

കൊച്ചി: ഇന്ത്യ ആതിഥ്യമരുളുന്ന ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ച് മുന്‍നിര മൊബൈല്‍ അക്സറീസ് ബ്രാന്‍ഡായ കെഡിഎം പുതിയ ക്യാമ്പയിന് തുടക്കമിട്ടു. 'കരോ ദില്‍ കി മര്‍സി ഇന്ത്യ വിത്ത് കെഡിഎം' എന്ന മുദ്രാവാചകവുമായി സ്വന്തം നാട്ടിലൊരു ലോകക്കപ്പ് നേട്ടം സ്വപ്നം കാണുന്ന ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്നതിനും പുതിയൊരു ക്രിക്കറ്റ് അനുഭവം നല്‍കുന്നതിനുമുള്ള മൊബൈല്‍, ഓഡിയോ അക്സസറികളുടെ പുതിയ ശ്രേണി കെഡിഎം അവതരിപ്പിച്ചു.

Advertisment

ദൈനംദിന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴും ക്രിക്കറ്റ് മാച്ചുകള്‍ മിസ് ചെയ്യാതിരിക്കാനും യാത്രയില്‍ പോലും മൊബൈല്‍ ഉപയോഗിച്ച് തടസ്സങ്ങളിലാതെ ക്രിക്കറ്റ് ആസ്വദിക്കാനും സഹായിക്കുന്ന ഉപകരണങ്ങളുടെ ഒരു ശ്രേണി തന്നെ കെഡിഎം ഒരുക്കിയിരിക്കുന്നു. ഇയര്‍പോഡുകള്‍, നെക്ക്ബാന്‍ഡുകള്‍, ഇയര്‍ഫോണുകള്‍, പവര്‍ ബാങ്ക്, മള്‍ട്ടി പ്രോട്ടോകോള്‍, ഫാസ്റ്റ് ചാര്‍ജര്‍, സൗണ്ട് ബാര്‍, സ്പീക്കര്‍ തുടങ്ങി നിരവധി അക്സസറികള്‍ ലഭ്യമാണ്. സ്റ്റേഡിയം അനുഭവം നല്‍കുന്ന കെഡിഎമ്മിന്റെ ഹൈ ബാസ് സ്‌റ്റൈലിഷ് ഇയര്‍പോഡുകള്‍ ക്രിക്കറ്റ് ഫാന്‍സിനു മികച്ച അനുഭവം നല്‍കും.

പണത്തിനൊത്ത മൂല്യം നല്‍കുന്ന ഉല്‍പ്പന്ന ശ്രേണിയാണ് കെഡിഎമ്മിന്റേത്. കരോ ദില്‍ കി മര്‍സി ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ജഴ്സികളും ക്രിക്കറ്റ് ബാറ്റുകളും ഇന്ത്യന്‍ താരങ്ങളുടെ ചിത്രം പതിച്ച് സ്റ്റാര്‍ 11 ഉല്‍പ്പന്നങ്ങളും ക്രിക്കറ്റ് ആരാധകര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്.

Advertisment