ഗറീന ഫ്രീ ഫയര്‍ ഇന്ത്യ അവതരിപ്പിക്കുന്നു

New Update
garena

കൊച്ചി: സിംഗപ്പൂരിലെ ആഗോള ഓണ്‍ലൈന്‍ ഗെയിം ഡെവലപ്പറും പബ്ലിഷറുമായ ഗറീന, ഫ്രീ ഫയര്‍ ഇന്ത്യ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ മാത്രമായി സെപ്റ്റംബര്‍ 5 മുതല്‍ ഈ ഗെയിം ഡൗണ്‍ലോഡിന് ലഭ്യമാവും. ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ എച്ച്.ഇ സൈമണ്‍ വോങിന്റെ സാനിധ്യത്തില്‍ ഗറീന സഹസ്ഥാപകന്‍ ഗാങ്‌യേയും യോട്ട ഇന്‍ഫ്രാസ്ട്രക്ചറിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ ദര്‍ശന്‍ ഹിരാനന്ദാനിയും ചേര്‍ന്നാണ്  പ്രഖ്യാപനം നടത്തിയത്.

Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് ഐക്കണ്‍ എം.എസ് ധോണിയാണ് ഫ്രീ ഫയര്‍ ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. ഇന്ത്യന്‍ ഗെയിമര്‍മാര്‍ക്കായി വികസിപ്പിച്ചെടുത്ത പ്രാദേശിക ഉള്ളടക്കവും ഫീച്ചറുകളുമാണ് ഫ്രീ ഫയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പേരന്റല്‍ സൂപ്പര്‍വിഷന്‍, ഗെയിംപ്ലേ ലിമിറ്റേഷന്‍സ്, ടേക്ക് എ ബ്രേക്ക് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ ഫീച്ചറുകള്‍ ഫ്രീ ഫയര്‍ ഇന്ത്യയിലുണ്ട്.

ഹിരാനന്ദാനി ഗ്രൂപ്പ് കമ്പനിയായ യോട്ട, ഫ്രീ ഫയര്‍ ഇന്ത്യയ്ക്കായി പ്രാദേശിക ക്ലൗഡ് ഹോസ്റ്റിങും സ്‌റ്റോറേജ് ഇന്‍ഫ്രാസ്ട്രശ്ചറും നല്‍കും. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായുള്ള ധാരണാപത്രത്തിന്റെ ഭാഗമായി ഗറീന പുതിയ ഫ്രീ ഫയര്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പും ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫ്‌ളാഗ്ഷിപ്പ് ഫ്രീ ഫയര്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് (എഫ്എഫ്‌ഐസി) ഈ മാസം അവസാനം നടക്കുമെന്ന് ഗറീന അറിയിച്ചു. വിജയികള്‍ക്ക്  നവംബറില്‍ തായ്‌ലന്‍ഡില്‍ നടക്കുന്ന ഫ്രീ ഫയര്‍ വേള്‍ഡ് സീരീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും.

ഈ മേഖലയില്‍ ആഗോള നേതൃത്വത്തിനുള്ള ഇന്ത്യയുടെ സാധ്യതകളിലേക്കുമുള്ള സാക്ഷ്യമാണെന്ന് ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ എച്ച്.ഇ സൈമണ്‍ വോങ് പറഞ്ഞു.

ഫ്രീ ഫയര്‍ ഇന്ത്യയുടെ അവതരണത്തിലൂടെ ഇന്ത്യയില്‍ നിന്ന് തങ്ങളുടെ ആരാധകരെ പിന്തുണയ്ക്കാന്‍ കഴിയുന്നതില്‍  സന്തുഷ്ടരാണെന്നും, ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ അനുഭവം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഗറീന സഹസ്ഥാപകന്‍ ഗാങ്‌യെ പറഞ്ഞു.

Advertisment