/sathyam/media/post_banners/geZUpg0sdn5LGxTuMflk.jpg)
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ബില്‍ഡിങ് മെറ്റീരിയല്‍ നിര്‍മാതാക്കളായ അപര്‍ണ്ണ എന്‍റര്‍പ്രൈസസ് ബിസിനസ് വിപുലീകരണത്തിനായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 150 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രതിബദ്ധതയാണ് ഈ തീരുമാനത്തിനു പിന്നിലുള്ളത്.
ഹൈദരാബാദിലെ രുദ്രറാമില്‍ അത്യാധുനിക യുപിവിസി ശാല നിര്‍മിക്കാനാവും 100 കോടി രൂപ വകയിരുത്തുക. ഇതിലൂടെ പ്രതിമാസ യുപിവിസി പ്രൊഫൈല്‍ ഉല്‍പാദനം 700 ടണ്ണില്‍ നിന്ന് 1200 ടണ്ണായി വര്‍ധിപ്പിക്കും. വിന്‍ഡോ നിര്‍മാണത്തില്‍ 150 ശതമാനം വര്‍ധനവും പ്രതീക്ഷിക്കുന്നുണ്ട്. ടൈല്‍സ്, റെഡി-മിക്സ് കോണ്‍ക്രീറ്റ്, അലൂമിനിയം ബിസിനസുകള്‍ വികസിപ്പിക്കാനാവും 50 കോടി രൂപ വകയിരുത്തുക.
രാജ്യമാകെ സാന്നിധ്യമുള്ള തങ്ങള്‍ ഓരോ വ്യക്തിയുടേയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സമഗ്ര സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് അപര്‍ണ്ണ എന്‍റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ അശ്വിന്‍ റെഡ്ഡി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us