പുതിയ മള്‍ട്ടി അസറ്റ് നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്

New Update
പുതിയ മിഡ്കാപ് 150 ക്വാളിറ്റി ഇന്‍ഡക്‌സ് ഫണ്ടുമായി ഡിഎസ്പി

കൊച്ചി: മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് (ഡിഎസ്പി എം.എ.എ.എഫ്) അവതരിപ്പിച്ചു. സെപ്തംബര്‍ 21 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. ആഭ്യന്തര, വിദേശ ഓഹരികളിലും, കടപ്പത്രങ്ങളിലും, ഗോള്‍ഡ് ഇടിഎഫുകളിലും ഇടിസിഡികളിലും നിക്ഷേപിക്കുന്ന മുച്വല്‍ ഫണ്ടാണിത്. 

Advertisment

അതുകൊണ്ടു തന്നെ നഷ്ടസാധ്യത കുറവാണ്. സുരക്ഷിത ദീര്‍ഘകാല നേട്ടവും നിക്ഷേപകര്‍ക്കു ലഭിക്കും. ഫണ്ടിന്റെ 35 മുതല്‍ 80 ശതമാനം വരെ നിക്ഷേപം വിപണിയില്‍ മികച്ച പ്രകടനം നടത്തുന്ന ഓഹരികളിലായിരിക്കും. ഇതില്‍ 50 ശതമാനം വരെ വിദേശ ഓഹരികളാകാം.

10 മുതല്‍ 50 ശതമാനം വരെ കടപ്പത്രങ്ങളിലും, ഗോള്‍ഡ് ഇടിഎഫുകളിലും 20 ശതമാനം വരെ മറ്റു ആസ്തികളിലും നിക്ഷേപിക്കും. ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലാവധി പരിഗണിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇത് മികച്ച വരുമാനം നല്‍കും.

Advertisment