സായ് സില്‍ക്ക്സ് (കലാമന്ദിര്‍) ഐപിഒ സെപ്റ്റംബര്‍ 20 മുതല്‍

New Update
sskl

കൊച്ചി: സായ് സില്‍ക്സിന്‍റെ (കലാമന്ദിര്‍) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ നടത്തും. രണ്ടു രൂപ മുഖവിലയുളള ഓഹരികള്‍ക്ക് 210 രൂപ മുതല്‍ 222 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്.

Advertisment

കുറഞ്ഞത് 67 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കുമായി അപേക്ഷിക്കാം. 6,000 ദശലക്ഷം രൂപ വരെയുള്ള പുതിയ ഓഹരികളും 27,072,000 വരെ നിലവിലുള്ള ഓഹരികളുമാണ് ഐപിഒയില്‍ ലഭ്യമാകുക.

30 പുതിയ സ്റ്റോറുകള്‍ ആരംഭിക്കാനും രണ്ടു വെയര്‍ ഹൗസുകള്‍ സ്ഥാപിക്കാനും മറ്റു മുലധന ചെലവുകള്‍ക്കും വായ്പകള്‍ മുഴുവനായോ ഭാഗികമായോ അടച്ചു തീര്‍ക്കുന്നതിനുമായിരിക്കും സമാഹരിക്കുന്ന തുക പ്രയോജനപ്പെടുത്തുക.

Advertisment