New Update
/sathyam/media/media_files/WrcINc8YwoDoLX4yV49A.jpg)
കൊച്ചി: 360 വണ്‍ അസറ്റ് മാനേജ്മെന്‍റിന്‍റെ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടിന്‍റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 4 മുതല്‍ 18 വരെ നടത്തും. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഒക്ടോബര്‍ മൂന്നു മുതല്‍ തുടര്‍ വില്‍പനയ്ക്കും തിരിച്ചു വാങ്ങലിനും അവസരമുണ്ടാകും.
Advertisment
ഓഹരികളിലും സ്ഥിര വരുമാന ആസ്തികളിലും ഒരേ ഫണ്ടിലൂടെ നിക്ഷേപം നടത്തുകയാണ് പദ്ധതിയുടെ സവിശേഷത. വളര്‍ച്ചയും സ്ഥിരതയും സംയോജിപ്പിച്ച് നിക്ഷേപകര്‍ക്ക് വൈവിധ്യവല്‍കൃത അവസരങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും.
പരമ്പരാഗത സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ മികച്ച നികുതി നേട്ടങ്ങളും ഇതിലൂടെ നേടാനാവും. നഷ്ടസാധ്യതകളെ മറികടന്നുള്ള നേട്ടങ്ങള്‍ കൈവരിക്കുകയും ഈ പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതായി 360 വണ്‍ അസറ്റ് സഹസ്ഥാപകനും സിഐഒയുമായ അനൂപ് മഹേശ്വരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us