ലിങ്കണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വിപണി മൂല്യം 1000 കോടി കവിഞ്ഞു

New Update
lpl

കൊച്ചി: മുന്‍നിര ഹെല്‍ത്ത്കെയര്‍ കമ്പനിയായ ലിങ്കണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ വിപണി മൂല്യം 1000 കോടി കവിഞ്ഞു. ഈ നേട്ടത്തിനു പിന്നാലെ കമ്പനിയുടെ പ്രതി ഓഹരി വില 503.35 രൂപ എന്ന 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നു. 

Advertisment

2026 സാമ്പത്തിക വര്‍ഷത്തോടെ കമ്പനിയുടെ പ്രധാന വരുമാനം 750 കോടി രൂപയിലെത്തിക്കാനും കമ്പനി ലക്ഷ്യമിട്ടിരിക്കുന്നു.ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ 4200ലേറെ കമ്പനികളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എല്ലാ വര്‍ഷവും ലാഭ വളര്‍ച്ച നേടിയ 16 കമ്പനികളിലും ലിങ്കണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇടം നേടിയതായി മോണിങ്സ്റ്റാര്‍ വിശകലന റിപോര്‍ട്ട് പറയുന്നു.

Advertisment