മെറ്റാവേഴ്‌സിലേക്ക് കടന്ന് എസ്ബിഐ ലൈഫ്

New Update
പിതൃദിനത്തില്‍ 'പപ്പഹെയ്‌നാ' ഡിജിറ്റല്‍ ഫിലിമുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: പുതുതലമുറ ഇന്റര്‍നെറ്റ് ആയ മെറ്റാവേഴ്‌സിലേക്കു കടന്ന എസ്ബിഐ ലൈഫ് തങ്ങളുടെ ആദ്യ ലൈഫ് വേഴ്‌സ് സ്റ്റുഡിയോ അവതരിപ്പിച്ചു. യുവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുമായി പുതിയ തരംഗം വഴി മെറ്റാവേഴ്‌സിലൂടെ കണക്ടഡ് ആയിരിക്കാനും ഉപഭോക്തൃ അനുഭവങ്ങളുടെ കാര്യത്തില്‍ വിര്‍ച്വല്‍ ലോകത്തിലൂടെ വിപ്ലവം സൃഷ്ടിക്കാനും ഇതു സഹായകമാകും.

Advertisment

ഒഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയിലൂടെ മെറ്റാവേഴ്‌സ് എല്ലാ മേഖലകളേയും മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ കാര്യവും വ്യത്യസ്തമല്ലെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനു പിന്നില്‍. എസ്ബിഐ ലൈഫിന്റെ ലൈഫ് വേഴ്‌സ് സ്റ്റുഡിയോ കണക്ട് ചെയ്യാനായി അവതാറുകള്‍ സൃഷ്ടിക്കുകയും വിഭിന്ന വിഭാഗങ്ങളുമായി സംവദിക്കുകയും ചെയ്യും. www.sbilife.co.in  ല്‍ ലൈഫ് വേഴ്‌സ് ലഭ്യമാണ്. 

ഡിജിറ്റല്‍ രംഗത്തെ പുതുമകള്‍ വഴി ഉപഭോക്തൃ താല്‍പര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ബ്രാന്‍ഡ്,കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ആന്റ് സിഎസ്ആര്‍ മേധാവി രവീന്ദ്ര ശര്‍മ പറഞ്ഞു.

Advertisment