New Update
/sathyam/media/media_files/YIbL1Q4KvAOdQxyFSyVw.jpg)
കൊച്ചി: ഇന്ത്യയില്‍ സുസ്ഥിര മൊബിലിറ്റി സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന് ലക്ഷ്യം വെച്ച് 2026 ഓടെ കിയ ഇന്ത്യ 150 സോളാര്‍ പവര്‍ ഗ്രീന്‍ വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങും. വര്‍ക്ക്ഷോപ്പുകളുടെ 80 ശതമാനം പ്രവര്‍ത്തനങ്ങളും സൗരോര്‍ജ്ജത്തിലായിരിക്കും.
Advertisment
നൂറ് ശതമാനം വാട്ടര്‍ റീസൈക്ലിങ്, സ്റ്റീം കാര്‍ വാഷ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ കിയയുടെ ആദ്യത്തെ ഗ്രീന്‍ വര്‍ക്ക് ഷോപ്പ് റോഹ്തകില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ പ്രാരംഭ പദ്ധതി പ്രകാരം മെട്രോ നഗരങ്ങള്‍ക്കു പുറമെ ചെറു പട്ടണങ്ങളിലും സോളാര്‍ വര്‍ക്ക്‌ഷോപ്പുകള്‍ ആരംഭിക്കും.
പുതിയ കാല്‍വെപ്പിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തെ കുറക്കാന്‍ സഹായിക്കുമെന്നും പരിസ്ഥിതി സൗഹാര്‍ദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്നും കിയ ഇന്ത്യ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് സ്ട്രാറ്റജി ഓഫീസര്‍ മ്യുങ്-സിക് സോന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us