ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫിന്റെ അറ്റാദായത്തില്‍  27 ശതമാനം വര്‍ധനവ്

New Update
എംഎസ്എംഇകള്‍ക്കുള്ള പ്രീപെയ്ഡ് കാര്‍ഡിനായി നിയോയുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ അറ്റാദായം 27 ശതമാനം വര്‍ധിച്ചു.  4.51 ബില്യണ്‍ രൂപയുടെ അറ്റാദായമാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കൈവരിച്ചത്.  പുതിയ ബിസിനസിന്റെ മൂല്യം 10.15 ബില്യണ്‍ രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Advertisment

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പരിരക്ഷാ വിഭാഗത്തിലെ റീട്ടെയില്‍ ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 73.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്.  പുതിയ ബിസിനസ് പരിരക്ഷാ മൂല്യം 52 ശതമാനം വര്‍ധിച്ച് 1.1 ട്രില്യണ്‍ രൂപയിലുമെത്തിയിട്ടുണ്ട്. 

പരിരക്ഷ, റിട്ടയര്‍മെന്റ് ആവശ്യം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്ക്കായി ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങളെ പിന്തുണക്കേണ്ട സാമൂഹിക ആവശ്യകതയാണു തങ്ങള്‍ നിറവേറ്റുന്നതെന്ന് ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനുപ് ബാഗ്ചി പറഞ്ഞു. 

Advertisment