വാഹന വായ്പകള്‍ക്കായി സിഎസ്ബി ബാങ്ക് ഡൈമര്‍ ഇന്ത്യയുമായി പങ്കാളിത്തത്തില്‍

New Update
csb

കൊച്ചി:  സ്‌പെഷലൈസ്ഡ് വാഹന വായ്പകള്‍ ലഭ്യമാക്കുന്നതിന് സിഎസ്ബി ബാങ്ക് ഡൈമര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായി തന്ത്രപരമായ  പങ്കാളിത്തം ആരംഭിച്ചു.   ഈ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും പിന്തുണ നല്‍കാനും സഹായിക്കുന്ന നിര്‍ണായക നീക്കമാണിത്.

Advertisment

റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും സഹായകമായ വായ്പാ തെരഞ്ഞെടുപ്പുകള്‍ ലഭ്യമാക്കുന്ന സവിശേഷമായ പദ്ധതികള്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ച ധാരണാ പത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കും.

തങ്ങളുടെ ഉപഭോക്താക്കളുടെ ബാങ്കിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന വിധത്തിലെ മറ്റൊരു ചുവടു വെയ്പാണിതെന്ന് സിഎസ്ബി ബാങ്ക് റീട്ടെയില്‍ ബാങ്കിങ് മേധാവി നരേന്ദ്ര ദിക്ഷിത്ത് പറഞ്ഞു.  മേഖലയിലെ മുന്‍നിരക്കാരായ ഡൈമര്‍ ഇന്ത്യ  കമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായുള്ള സഹകരണം മുന്‍പ് പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലേക്കു വളരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഎസ്ബി ബാങ്കുമായുള്ള സഹകരണം ഭാരത് ബെന്‍സ് ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഡൈമര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫിസറുമായ ശ്രീരാം വെങ്കിട്ടേശ്വരന്‍ പറഞ്ഞു. 

Advertisment