ഓണ ഓഫറുകളുമായി സോണി ഇന്ത്യ

New Update
sony

കൊച്ചി: ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. ബ്രാവിയ എക്സ്ആര്‍ ടിവികള്‍, ഹോം തിയറ്റര്‍ സിസ്റ്റംസ്, ഹൈ ക്വാളിറ്റി ഹെഡ്ഫോണ്‍സ്, പാര്‍ട്ടി സ്പീക്കേര്‍സ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന എല്ലാ ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ ലഭിക്കും. 2023 സെപ്റ്റംബര്‍ 5 വരെയാണ് ഈ ഉത്സവകാല ഓഫറുകള്‍.

Advertisment

 തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും കൊണ്ടുവരാന്‍ സോണി ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് സോണി ഇന്ത്യ കൊച്ചി ബ്രാഞ്ച് ഹെഡ് അനീഷ് നായര്‍ പറഞ്ഞു.

 സമാനതകളില്ലാത്ത വിനോദത്തിന് ബ്രാവിയ എക്സ്ആര്‍ ടിവികള്‍

 തിരഞ്ഞെടുത്ത ബ്രാവിയ ടിവികള്‍ വാങ്ങുമ്പോള്‍ 20,000 രൂപ വരെ തത്ക്ഷണ ക്യാഷ്ബായ്ക്കും, രണ്ട് വര്‍ഷത്തെ സമഗ്ര വാറന്‍റിയും സോണി ഉറപ്പുനല്‍കുന്നു. 1,024 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഇഎംഐ സ്കീമുകള്‍ ഉപയോഗപ്പെടുത്താനും കഴിയും. സോണി പിഎസ്5നൊപ്പം ബ്രാവിയ എക്സ്ആര്‍ ടെലിവിഷനുകളുടെ ഒരു കോംബോ ഓഫറും സോണി നല്‍കുന്നു ഇതിലൂടെ 24,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം.

sony 1

 സൗണ്ട്ബാറുകളില്‍ മികച്ച ഓഫറുകള്‍ നേടാം

 തിരഞ്ഞെടുത്ത സൗണ്ട്ബാറുകളില്‍ സോണി ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എച്ച്ടി-എ9, എച്ച്ടി-എ7000, എച്ച്ടി-എ5000, എസ്ഡബ്ല്യു5, എച്ച്ടി-എ3000, എസ്ഡബ്ലു3 എന്നീ മോഡലുകള്‍ ആകര്‍ഷകമായ വിലയ്ക്കൊപ്പം 10,000 രൂപ വരെ തല്‍ക്ഷണ ക്യാഷ്ബായ്ക്ക് ഓഫറോടെ ലഭിക്കും. 2,995 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇഎംഐകളും ലഭിക്കും. കോംബോ ഓഫറിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 102 സെ.മീ (40 ഇഞ്ച്) മുതല്‍ മുകളിലുള്ള ബ്രാവിയ ടെലിവിഷന്‍, സോണി സൗണ്ട്ബാറിനൊപ്പം വാങ്ങുമ്പോള്‍ 15,000 രൂപ വരെ ലാഭിക്കാം.

 ഹെഡ്ഫോണുകളിലും ഇയര്‍ബഡുകളിലും അവിശ്വസനീയ ഡീലുകള്‍

 സോണിയുടെ ഡബ്ല്യുഎച്ച്-1000എക്സ്എം5, ഡബ്ല്യുഎഫ്-1000എക്സ്എം4, ഡബ്ല്യുഎഫ്-സി700എന്‍ വയര്‍ലെസ് ഇയര്‍ബഡുകള്‍  യഥാക്രമം 29,990, 19,990, 8,990 രൂപ വിലയില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഹെഡ്ഫോണുകളില്‍ 5000 രൂപ വരെയും, ടിഡബ്ല്യൂഎസ് മോഡലുകളില്‍ 3000 രൂപ വരെയും ലാഭിക്കാം. കൂടാതെ, 4,990 രൂപ മുതല്‍ ആരംഭിക്കുന്ന എസ്ആര്‍സ്-എക്സ്ബി100, എസ്ആര്‍സ്-എക്സ്ഇ200, എസ്ആര്‍സ്-എക്സ്ഇ300 തുടങ്ങിയ വയര്‍ലെസ് പോര്‍ട്ടബിള്‍ സ്പീക്കറുകളില്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപ ലാഭിക്കാം. ഉപഭോക്താക്കള്‍ക്ക് ഇന്‍സോണ്‍ ഗെയിമിംഗ് ഹെഡ്ഫോണുകളുടെ സീരീസ് 6,990 രൂപ മുതല്‍ വാങ്ങാനും അവസരമുണ്ട്. പ്രതിമാസം 583 രൂപ മുതല്‍ ആരംഭിക്കുന്ന പ്രത്യേക ഇഎംഐ ഓഫറും ലഭ്യമാണ്.

4

 ആല്‍ഫ ക്യാമറകളില്‍ മുമ്പൊരിക്കലും ഇല്ലാത്ത ഡീലുകള്‍

 ആല്‍ഫ ക്യാമറകള്‍ക്ക് സോണി 13,380 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നു. ആല്‍ഫ1, ആല്‍ഫ7ആര്‍വി, ആല്‍ഫ7എസ്കകക, ആല്‍ഫ7കഢ എന്നിങ്ങനെ തിരഞ്ഞെടുത്ത ഫുള്‍ഫ്രെയിം ക്യാമറകള്‍ വാങ്ങുമ്പോള്‍ 7,490 രൂപ വിലയുള്ള ഹെഡ്ഫോണും, 5,890 രൂപയുടെ എക്സ്ട്രാ ബാറ്ററിയും സൗജന്യമായി നേടാം. കൂടാതെ ഉപഭോക്താക്കള്‍ക്ക്  ആല്‍ഫ7എസ്കകക ക്യാമറ വാങ്ങുമ്പോള്‍ മാത്രം 9,990 രൂപയുടെ പ്രോസ്റ്റൈല്‍ ക്യാമറ ബാക്ക്പായ്ക്കും സൗജന്യമായി ലഭിക്കും. തിരഞ്ഞെടുത്ത ലെന്‍സുകള്‍ക്കൊപ്പം ക്യാമറ ബോഡി വാങ്ങുമ്പോള്‍ എംആര്‍പിയില്‍ 20,000 രൂപ വരെ കിഴിവ് ലഭിക്കും. ആല്‍ഫ കമ്മ്യൂണിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തിരഞ്ഞെടുത്ത ഫുള്‍ഫ്രെയിം, സിനിമാ ലൈന്‍ ക്യാമറ മോഡലുകള്‍ക്ക് 2+1 വര്‍ഷത്തെ വാറന്‍റിയും സോണി വാഗ്ദാനം ചെയ്യുന്നു. 

 ഉത്സവ ആഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ പാര്‍ട്ടി സ്പീക്കറുകള്‍

 ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, സോണിയുടെ പാര്‍ട്ടി സ്പീക്കറുകള്‍ മികച്ച തിരഞ്ഞെടുപ്പായിരിക്കും.  സോണി ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ പുതിയ എസ്ആര്‍സ്-എക്സ്വി800 ഇത്തരത്തിലുള്ള ഒന്നാണ്. ഇന്ത്യക്കായി പ്രത്യേകം നിര്‍മിച്ച ഈ മോഡല്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 6,000 രൂപ വരെ തല്‍ക്ഷണ ക്യാഷ്ബായ്ക്കിനൊപ്പം 20,000 രൂപ വരെ ലാഭിക്കാനാവും. 25 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ഈ എക്സ്ബാലന്‍സ്ഡ് സ്പീക്കര്‍ യൂണിറ്റുകളുള്ള മോഡല്‍ ഉറപ്പുനല്‍കുന്നത്. 1,250 രൂപയുടെ പ്രത്യേക ഇഎംഐയിലും ഈ പാര്‍ട്ടി സ്പീക്കര്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

 തിരഞ്ഞെടുത്ത ഫിനാന്‍സ് പങ്കാളികളുമായി പ്രോസസിങ് ഫീസില്ലാത്തെ എളുപ്പത്തിലുള്ള ഇഎംഐ സ്കീമുകളും ഉപഭോക്താക്കള്‍ക്ക് നേടാനാവും. കേരളത്തിലെ എല്ലാ പ്രധാന ടച്ച് പോയിന്‍റുകളിലും 475ലധികം റീട്ടെയില്‍ കൗണ്ടറുകള്‍ സോണി ഇന്ത്യക്കുണ്ട്. ഉപഭോക്താക്കളെ സഹായിക്കാന്‍ 200ലധികം സര്‍വീസ് ടെക്നീഷ്യന്‍മാരും, സ്റ്റാഫ് അംഗങ്ങളും അടങ്ങുന്ന പ്രൊഫഷണല്‍ ടീമിന്‍റെ പിന്തുണയോടെ ശക്തമായ സര്‍വീസ് കേന്ദ്രങ്ങളും സോണി ഇന്ത്യക്കുണ്ട്.

Advertisment