/sathyam/media/media_files/ttQVnkl4vtHL0dRmA7Ex.jpg)
കൊച്ചി: സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 625 കോടി രൂപ അറ്റാദായം നേടി. 24.75 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മുന്‍വര്‍ഷം ഇതേകാലയളവില്‍ 501 കോടി രൂപയായിരുന്നു അറ്റാദായം.
പ്രവര്‍ത്തന ലാഭം 12.25 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1677 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 4,82,006 കോടി രൂപയാണ്. മൊത്തം നിക്ഷേപങ്ങള്‍ 2,73,093 കോടി രൂപയായും വര്‍ധിച്ചു.
രണ്ടാം പാദത്തില്‍ മൊത്തം 2,08,913 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. പലിശ വരുമാനം മുന്‍വര്‍ഷത്തെ 5,424 കോടി രൂപയില്‍ നിന്നും 5,821 കോടി രൂപയായും വര്‍ധിച്ചു.
1114 കോടി രൂപയാണ് പലിശ ഇതര വരുമാനം. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 8.53 ശതമാനത്തില്‍ നിന്നും 4.74 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 2.56 ശതമാനത്തില്‍ നിന്നും 0.68 ശതമാനമായും ഗുണമേന്മ മെച്ചപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us