/sathyam/media/media_files/8gAhx7FJEXkgtvh1hAKe.jpg)
കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, കമ്പനിയുടെ ഇവി അനുബന്ധ ക്ലസ്റ്റര്‍ സ്ഥാപിക്കാനുള്ള കാഴ്ചപ്പാടില്‍ എആന്‍ഡ്എസ് പവറുമായി ദീര്‍ഘകാല ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറര്‍ (ഒഇഎം) കരാര്‍ ഒപ്പിട്ടു. അത്യാധുനിക നെക്‌സ്റ്റ്‌ജെന്‍ ലിഥിയം-അയണ്‍ സെല്‍ സാങ്കേതികവിദ്യയുടെ ഗവേഷണം, നവീകരണം, വികസനം എന്നിവ ലക്ഷ്യമിട്ടാണ് പ്രമുഖ ടെക്‌നോളജി ദാതാക്കളായ എആന്‍ഡ്എസ് പവറുമായി കരാറൊപ്പിട്ടത്. ജോയ് ഇ-ബൈക്കിനെ ഗുജറാത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഇവി അനുബന്ധ ക്ലസ്റ്ററാക്കി മാറ്റുന്നതിലും ഈ കരാര്‍ നിര്‍ണായക പങ്ക് വഹിക്കും.
സിംഗപ്പൂരിലെ വാര്‍ഡ്‌വിസാര്‍ഡിന്റെ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ലിഥിയം-അയണ്‍ സെല്‍ റിസര്‍ച്ച് സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തിനും വികസനത്തിനുമൊപ്പം, സംയുക്ത സാങ്കേതിക കണ്ടുപിടിത്തത്തിനും ഈ സഹകരണം പ്രാധാന്യം നല്‍കും. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലും ഉയര്‍ന്ന നിലവാരമുള്ള നെക്‌സ്റ്റ്‌ജെന്‍ ലിഥിയം-അയണ്‍ സെല്ലുകളുടെ കാര്യക്ഷമമായ വിതരണം ലളിതമാക്കുന്നതിലും ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കും. വാര്‍ഡ് വിസാര്‍ഡിന് ഇന്ത്യയില്‍ ഉല്‍പ്പാദന ശേഷി വിപുലീകരിക്കാന്‍ സഹായിക്കുന്ന ഒരു സംയോജിത പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായവും എആന്‍ഡ്എസ് പവര്‍ നല്‍കും.
കമ്പനിയുടെ അത്യാധുനിക പ്രൊഡക്ഷന്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ലിഥിയം-അയണ്‍ സെല്ലുകള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) സര്‍ട്ടിഫിക്കേഷന്‍ വിജയകരമായി നേടിയിരുന്നു. വാര്‍ഡ്‌വിസാര്‍ഡ് ലിഥിയം-അയണ്‍ സെല്ലുകളുടെ മികച്ച ഗുണനിലവാരം, വിശ്വാസ്യത, വ്യവസായ മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ സര്‍ട്ടിഫിക്കേഷന്‍.
വൈദ്യുത വാഹന വ്യവസായത്തില്‍ നവീകരണത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള തങ്ങളുടെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് എആന്‍ഡ്എസ് പവറുമായുള്ള തങ്ങളുടെ സഹകരണമെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us