New Update
/sathyam/media/post_attachments/G4P02F3kIOlxXaKWxOBz.jpg)
കൊച്ചി: കിയോസ്‌ക് ബാങ്കിങ് ഉപഭോക്താക്കളുടെ വീട്ടു പടിക്കല്‍ നേരിട്ട് എത്തിക്കുന്ന ഉപകരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍, പണം കൈമാറ്റം ചെയ്യല്‍, ബാലന്‍സ് അന്വേഷണം, മിനി സ്റ്റേറ്റ്‌മെന്റ് എന്നീ അഞ്ചു സേവനങ്ങള്‍ കയ്യില്‍ കൊണ്ടു നടക്കാവുന്ന ഈ മൊബൈല്‍ ഉപകരണത്തിലൂടെ തുടക്കത്തില്‍ സാധ്യമാകും.
Advertisment
സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ചേരല്‍, അക്കൗണ്ട് തുടങ്ങല്‍, കാര്‍ഡ് അധിഷ്ഠിത സേവനങ്ങള്‍ തുടങ്ങിയവയും ഇതിലൂടെ ഉടന്‍ തന്നെ അവതരിപ്പിക്കാന്‍ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും, പ്രത്യേകിച്ച് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കി ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാരെ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us