ആക്സിസ് ബാങ്കിന്‍റെ അറ്റാദായം 5,864 കോടി

New Update
ആക്സിസ് സില്‍വര്‍ ഇടിഎഫും ആക്സിസ് സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് 5,864 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5,330 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ 19 ശതമാനവും ത്രൈമാസ  അടിസ്ഥാനത്തില്‍ 3 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്.

Advertisment

ഡിമാന്‍ഡിലെ കുതിച്ചുചാട്ടം തങ്ങള്‍ക്ക്  ശുഭപ്രതീക്ഷ നല്‍കുന്നു. മെട്രോകളും നഗര കേന്ദ്രങ്ങളും മാത്രമല്ല ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും വസിക്കുന്ന ഭാരതത്തിന്‍റെ ഹൃദയഭാഗത്തേക്ക് ബിസിനസ്സ് എത്തിക്കുമെന്ന്  ആക്സിസ് ബാങ്ക് എംഡി, സിഇഒ അമിതാഭ് ചൗധരി പറഞ്ഞു.

ബാങ്കിന്‍റെ അറ്റ എന്‍പിഎ നില 0.36 ശതമാനം എന്ന നിലയിലും മൊത്തം എന്‍പിഎ 1.73 ശതമാനം എന്ന നിലയിലും ആണ്.

Advertisment