'ബി സംവണ്‍സ് വി' കാമ്പെയിനുമായി വി

New Update
vi

കൊച്ചി:  ലോകകപ്പിന്‍റേയും ഉല്‍സവ സീസണിന്‍റേയും പശ്ചാത്തലത്തില്‍ കണക്ടിവിറ്റിയുടെ ശക്തി ഉയര്‍ത്തിക്കാട്ടി ഒത്തുചേരലിന്‍റെ സന്ദേശവുമായി വി പുതിയ കാമ്പെയിനായ 'ബി സംവണ്‍സ് വി' അവതരിപ്പിച്ചു.  

Advertisment

ജീവിതത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍, പ്രത്യേകിച്ച് യുവാക്കള്‍, സാമൂഹിക ഒറ്റപ്പെടലിന്‍റെ വെല്ലുവിളികള്‍ നേരിടുന്നു എന്നും അതവരുടെ ക്ഷേമത്തെ ബാധിക്കുന്നു എന്നുമുള്ള പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കാമ്പെയിന്‍ അവതരിപ്പിക്കുന്നത്.

ഇന്നത്തെ ഫിജിറ്റല്‍ ലോകത്ത് യഥാര്‍ത്ഥ വൈകാരിക ബന്ധങ്ങളുടെ നിര്‍ണായകമായ ആവശ്യവും ഇതു ചൂണ്ടിക്കാട്ടുന്നു. ഫിസിക്കല്‍, ഡിജിറ്റല്‍ മേഖലകളിലെ ഏറ്റവും മികച്ചത് ഒരുമിച്ചു കൊണ്ടു വന്ന് അവയെ ബന്ധിപ്പിച്ചാണ് 'ബി സംവണ്‍സ് വി'  കാമ്പെയിന്‍ മുന്നോട്ടു പോകുന്നത്.

ഒറ്റപ്പെടല്‍ ഇന്ത്യയില്‍ വലിയൊരു ആശങ്കയാണ്. യുവാക്കളില്‍ ഇതു കൂടുതല്‍ പ്രസക്തവുമാണ്. കണക്ടിവിറ്റിയെ സഹായിക്കാന്‍ രൂപകല്‍പന ചെയ്ത ബ്രാന്‍ഡ് എന്ന നിലയില്‍ ഈ ആശങ്ക പരിഹരിക്കാന്‍ തങ്ങള്‍ക്കു വലിയ പങ്കു വഹിക്കാനുണ്ടെന്നാണ് തങ്ങളുടെ വിശ്വാസം.

ഉപഭോക്താക്കളുടെ പങ്കാളിയാകുക എന്ന കമ്പനിയുടെ കാഴ്ചപ്പാടില്‍ ഊന്നി മെച്ചപ്പെട്ട ഇന്നും ശോഭനമായ നാളെയും കെട്ടിപ്പടുക്കുന്നതിനായാണ്  വി വൈകാരികമായ ഒരു കാമ്പെയിനായ 'ബി സംവണ്‍സ് വി' അവതരിപ്പിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു. ഒഗിള്‍വി ഇന്ത്യയാണ് കാമ്പെയിന്‍റെ ആശയാവിഷ്ക്കാരം നടത്തിയത്.

Advertisment