എച്ച്ഡിഎഫ്സി ഇന്‍റര്‍നാഷണല്‍ ലൈഫ് ആൻഡ് ആര്‍ഇ, ഐഎഫ്എസ്സി ബ്രാഞ്ച് ആൻഡ് എച്ച്ഡിഎഫ്സി എഎംസി ഇന്‍റര്‍നാഷണല്‍ എന്നിവ ഗിഫ്റ്റ് സിറ്റി-ഐഎഫ്എസ്സിയില്‍ നിന്ന് പുതിയ ആഗോള തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

New Update
event

കൊച്ചി:  എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പിന്‍റെ രണ്ടു കമ്പനികള്‍ ഗിഫ്റ്റ് സിറ്റി-ഐഎഫ്എസ്സിയില്‍ നിന്ന് പുതിയ ആഗോള തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യയിലെ മുന്‍നിര ഇന്‍ഷുറന്‍സ് സ്ഥാപനമായ എച്ച്ഡിഎഫ്സി ലൈഫ് തങ്ങളുടെ അന്താരാഷ്ട്ര സബ്സിഡിയറിയായ എച്ച്ഡിഎഫ്സി ഇന്‍റര്‍നാഷണല്‍ ലൈഫ് ആന്‍റ് ആര്‍ഇയുടെ  ഗിഫ്റ്റ് സിറ്റി-ഐഎഫ്എസ്സിയിലെ അന്താരാഷ്ട്ര ശാഖ പ്രേവാസികള്‍ക്കും അമേരിക്കന്‍ ഡോളറിലുള്ള ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തനമാരംഭിക്കും. എച്ച്ഡിഎഫ്സി ലൈഫ് ഇന്‍റര്‍നാഷണല്‍ എന്ന ബ്രാന്‍ഡിലായിരിക്കും ഇത്.

Advertisment

hdfc

എച്ച്ഡിഎഫ്സി ലൈഫ് ഇന്‍റര്‍നാഷണല്‍ പ്രവാസികള്‍ക്കും ആഗോള ഇന്ത്യന്‍ സമൂഹത്തിനും ലോകോത്തര സവിശേഷതകളുള്ള ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കും. അമേരിക്കന്‍ ഡോളര്‍ പോലുള്ള വിദേശ കറന്‍സികള്‍ ഉപയോഗിച്ച് ഇവ വാങ്ങാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.  സമ്പാദ്യം, ആരോഗ്യം, റിട്ടയര്‍മെന്‍റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തികളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിന് പൂര്‍ണ തോതിലുള്ള പദ്ധതികളാവും എച്ച്ഡിഎഫ്സി ലൈഫ് ഇന്‍റര്‍നാഷണല്‍ നല്‍കുക.

ആദ്യ പദ്ധതിയായ യുഎസ് ഡോളര്‍ ഗ്ലോബല്‍ എജ്യൂക്കേഷന്‍ പ്ലാന്‍ ഇപ്പോള്‍ എന്റോള്‍മെന്‍റിനായി ലഭ്യമാണ്.  അമേരിക്കന്‍ ഡോളറിലുള്ള സമ്പാദ്യം കെട്ടിപ്പടുക്കാനും കുട്ടികളുടെ വിദേശ വിദ്യാഭ്യാസ ചെലവുകള്‍ ഭാവിയില്‍ കൈകാര്യം ചെയ്യാനും മാതാപിതാക്കളെ സഹായിക്കുന്നതാണ് ഈ പദ്ധതി.  കറന്‍സി നിക്ഷേപവും കറന്‍സി ചെലവുകളും തമ്മില്‍ ഭാവിയില്‍ ഉണ്ടാകുന്ന പൊരുത്തക്കേട് കൈകാര്യം ചെയ്യാന്‍ ഇതു സഹായിക്കും.

hdfc life

ആഗോള ഇന്ത്യക്കാരുടേയും പ്രവാസികളുടേയും ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തിയ ശേഷമാണ് വിദേശ കറന്‍സിയിലുള്ള സവിശേഷമായ പദ്ധതികള്‍ക്കു രൂപം നല്‍കിയത്. www.hdfclife-international.com എന്ന അടുത്തിടെ അവതരിപ്പിച്ച വെബ്സൈറ്റിലൂടെ എച്ച്ഡിഎഫ്സി ലൈഫ് ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡിനു കീഴിലാവും ഇവ ലഭ്യമാകുക. തിരക്കേറിയ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ആസൂത്രണം നടത്താനും സമഗ്രമായ വിദ്യാഭ്യാസ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുവാനും പ്രീ-പായ്ക്ക്ഡ് ഓഫറുകള്‍ നല്‍കാനും പുതുതായി വരുന്ന പദ്ധതികളെ കുറിച്ചു വിവരം നല്‍കാനും തടസമില്ലാത്ത സേവന തെരഞ്ഞെടുപ്പുകള്‍ നടത്താനും പുതിയ ഓഫറുകള്‍ക്കായി ഇപ്പോഴേ റിസര്‍വു ചെയ്യാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.  മാതാപിതാക്കള്‍ക്ക് അര്‍ത്ഥവത്തായ രീതിയില്‍ ദീര്‍ഘകാല ആസൂത്രണം സാധ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പദ്ധതികള്‍ എന്‍റോള്‍മെന്‍റിനായി ഓണ്‍ലൈനില്‍ ലഭിക്കും. ഗിഫ്റ്റ് സിറ്റിയില്‍ നിന്നുള്ള വിവിധ കറന്‍സികളിലുള്ള ഈ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും സേവനങ്ങളും എച്ച്ഡിഎഫ്സി ലൈഫിന്‍റെ നിലവിലെ ഇന്ത്യന്‍ രൂപയിലെ പദ്ധതികള്‍ക്ക് പുറമേയാണ്. അതുവഴി നിലവിലുള്ളതും പുതുതായി എത്തുന്നതുമായ ഉപഭോക്താക്കള്‍ക്ക് വിപുലമായ തെരഞ്ഞെടുപ്പുകള്‍ സാധ്യമാകും.

Advertisment