ഐടി ഓഹരി നിക്ഷേപ പദ്ധതിയുമായി ബന്ധന്‍ മുച്വല്‍ ഫണ്ട്

New Update
it

കൊച്ചി: മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഐടി കമ്പനി ഓഹരികളില്‍ നിക്ഷേപി   ക്കാനുള്ള അവസരമൊരുക്കി ബന്ധന്‍ മുച്വല്‍ ഫണ്ട് പുതിയ ബന്ധന്‍ നിഫ്റ്റി ഐടി ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു. ഓഗസ്റ്റ് 28 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. അംഗീകൃത മുച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ മുഖനേയും ഈ ഫണ്ടില്‍ നിക്ഷേപിക്കാം.

Advertisment

ഇന്ത്യന്‍ ഐടി മേഖല ആഗോളതലത്തില്‍ തന്നെ ഏറ്റവും മുന്നിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മറ്റു മേഖലകളെ അപേക്ഷിച്ച് 17 ശതമാനം വരെ നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കാന്‍ നിഫ്റ്റി ഐടി സൂചികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബന്ധന്‍ നിഫ്റ്റി ഐടി ഇന്‍ഡ്ക്സ് ഫണ്ട് മികച്ച വരുമാനം നേടിത്തരുന്ന നിക്ഷേപ മാര്‍മാണ്, ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

Advertisment