Advertisment

യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3000 കോടി രൂപ കടന്നു

New Update
uti mutual fund

കൊച്ചി: ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് ഓഹരികളില്‍ കുറഞ്ഞത് 35 ശതമാനം വീതം നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3000 കോടി രൂപ കവിഞ്ഞതായി 2024 മെയ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment

പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 48 ശതമാനം ലാര്‍ജ്ക്യാപ് ഓഹരികളിലും 39 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോള്‍കാപ് ഓഹരികളിലുമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഫെഡറല്‍ ബാങ്ക്, അരുബിന്ദോ ഫാര്‍മ, ഇന്‍ഫോസിസ് എന്നിവയിലാണ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.

2009ല്‍ ആരംഭിച്ച യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കല്‍ എന്ന ലക്ഷ്യവുമായി മുന്നേറുന്ന നിക്ഷേപകര്‍ക്ക് തങ്ങളുടെ മുഖ്യ ഓഹരി പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കാനുള്ള അവസരമാണ് ലഭ്യമാക്കുന്നത്.

Advertisment