കൊച്ചി: കുടുംബത്തോടുള്ള ചുമതലകളും വ്യക്തിഗത അഭിലാഷങ്ങളും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെ അടിസ്ഥാനമാക്കിയുള്ള എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന്റെ കാമ്പയിന്റെ രണ്ടാം വര്‍ഷത്തിനു തുടക്കമായി.
പിതാവിന്റെ മുന്നോട്ടുള്ള പ്രയാണം മകളുടെ കണ്ണിലൂടെ വീക്ഷിക്കുന്ന രീതിയിലാണ് ഇതു മുന്നോട്ടു പോകുന്നത്. ഇന്നത്തെ ഉപഭോക്താവിന്റെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എസ്ബിഐ ലൈഫ് മുന്‍പന്തിയില്‍ തുടരുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ലൈഫ് ബ്രാന്‍ഡ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, സിഎസ്ആര്‍ മേധാവി രവീന്ദ്ര ശര്‍മ പറഞ്ഞു. ഈ കാമ്പെയിന്‍ ഒരു വഴികാട്ടിയായി മാത്രമല്ല, എസ്ബിഐ ലൈഫിന്റെ വിശ്വാസ്യതയും വിശ്വസ്തതയും അടങ്ങിയതു കൂടിയാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതു രണ്ടാമത്തെ വര്‍ഷമാണ് എസ്ബിഐ ലൈഫ് ഈ കാമ്പെയിന്‍ അവതരിപ്പിക്കുന്നത്.