ആക്സിസ് ബാങ്ക് സ്പര്‍ഷ് വാരം ആചരിച്ചു

New Update
axis

കൊച്ചി: ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കങ്ങളുമായി ആക്സിസ് ബാങ്ക് സ്പര്‍ഷ് വാരം ആചരിച്ചു. ആക്സിസ് ബാങ്കിന്‍റെ അയ്യായിരത്തിലേറെ ബ്രാഞ്ചുകളും റീട്ടെയില്‍ അസറ്റ് സെന്‍ററുകളും ഇതിന്‍റെ ഭാഗമായുള്ള പരിപാടികളില്‍ പങ്കാളികളായി.  

Advertisment

പതിനഞ്ചിലേറെ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുകയും ബാങ്കിന്‍റെ 95000 ജീവനക്കാര്‍ക്കും അവ ലൈവ് ആയി ബ്രോഡ്കാസ്റ്റ് ചെയ്യുകയുമുണ്ടായി. ചെവി കൊടുക്കുക, പ്രവര്‍ത്തിക്കുക, ആഘോഷിക്കുക എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ വര്‍ഷത്തെ സ്പര്‍ഷ് വാര പരിപാടികള്‍. 

ഉപഭോക്താക്കളെ സംബന്ധിച്ച് തങ്ങള്‍ വെറുമൊരു ബാങ്ക് മാത്രമല്ല അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പിന്തുണക്കുന്ന പങ്കാളി കൂടിയാണെന്നത് ഒരിക്കല്‍ കൂടി ചൂണ്ടിക്കാട്ടുന്നതാണ് ഈ നീക്കമെന്ന് ആക്സിസ് ബാങ്ക് ബാങ്കിങ് ഓപറേഷന്‍സ് ആന്‍റ് ട്രാന്‍സ്ഫോര്‍മേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുബ്രത് മൊഹന്തി പറഞ്ഞു.

Advertisment