ക്രോംപ്ടണ്‍ സൊളാരിയണ്‍ ഗാര്‍ഡന്‍ ലൈറ്റ്സ് പുറത്തിറക്കി

New Update
crompton lights

കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്സ് പുതിയ ഔട്ട്ഡോര്‍ ലൈറ്റിങ്ങ് നിരയായ സൊളാരിയണ്‍ ഗാര്‍ഡന്‍ ലൈറ്റ്സ് പുറത്തിറക്കി. വീടിന്റെ നടവഴികള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും ഗെയിറ്റിനും അനുയോജ്യമായ രീതിയിലാണിവ നിര്‍മിച്ചിരിക്കുന്നത്.

Advertisment

വ്യത്യസ്തമാര്‍ന്ന പൂന്തോട്ട ശൈലികള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായ വിവിധ മോഡലുകള്‍ അടങ്ങിയ ഔട്ട്ഡോര്‍ ലൈറ്റിങ്ങ് ശ്രേണിയാണ് ക്രോംടണ്‍ ഒരുക്കിയിട്ടുള്ളത്. ഈ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഐപി65 സര്‍ട്ടിഫൈഡ് ആയവയാണ്. വെള്ളം ഉള്ളില്‍ കടക്കാത്ത ഇവയ്ക്ക് ഏറെ കാലം തുരുമ്പ് പിടിക്കാതെ നിലനില്‍ക്കുന്ന തരത്തിലുള്ള കോട്ടിങ്ങോടു കൂടിയ ബള്‍ബ് ഹോള്‍ഡറുകളുണ്ട്.

'നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കി ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്രോംപ്ടണ്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കുന്നതെന്നും പുതിയ ഗാര്‍ഡന്‍ ലൈറ്റുകളുടെ ശ്രേണി പുറത്തിറക്കുന്നതില്‍ സന്തോഷമുണ്ടെന്നും ക്രോംപ്ടണ്‍  ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ലൈറ്റിങ്ങ് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡ്ഡുമായ ഷലീന്‍ നായക് പറഞ്ഞു.

Advertisment