തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി പുതിയ വെബ്സൈറ്റ് അവതരിപ്പിച്ച് യു.എസ്. പോളോ

New Update
polo

കൊച്ചി: യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പോളോ അസോസിയേഷന്റെയും അരവിന്ദ് ഫാഷൻസ് ലിമിറ്റഡിന്റെയും ഔദ്യോഗിക ബ്രാൻഡായ യു.എസ്. പോളോ അസി. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മാത്രമായി പുതിയ യു.എസ്. പോളോ വെബ്സൈറ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ ബിസിനസ്സ് സാന്നിധ്യം കൂടുതൽ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

99

യു. എസ്. പോളോ ഉപഭോക്താക്കൾക്കുള്ള ഡിജിറ്റൽ ഓഫറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അതിന്റെ ഉൽപ്പന്ന ഓഫറുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി uspoloassn.in എന്ന വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. അരവിന്ദ് ഫാഷൻസ് ലിമിറ്റഡ് ബ്രാൻഡുകളുടെ പോർട്ട്‌ഫോളിയോയിലെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് വെബ്‌സൈറ്റിനൊപ്പം ലഭ്യമാവുന്ന ആദ്യത്തെ ബ്രാൻഡായ യു.എസ്. പോളോ നിലവിൽ എല്ലാ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അരവിന്ദ് ഫാഷൻസ് ലിമിറ്റഡിന്റെ ഔദ്യോഗിക ബ്രാൻഡ് സ്റ്റോറും ഡിജിറ്റൽ ഡെസ്റ്റിനേഷനുമായ NNNow.com-ലും ലഭ്യമാണ്. ഇതോടൊപ്പം ഐക്കോണിക് ലെജൻഡ്‌സ് മാർക്കറ്റിംഗ് കാമ്പെയ്‌നിനും യു. എസ്. പോളോ തുടക്കംക്കുറിച്ചുട്ടുണ്ട്.

lefttoo

യു. എസ്. പോളോ അസി.-ന്റെ  മികച്ച പങ്കാളിയാണ് അരവിന്ദ് ഫാഷൻസ് എന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നിൽ ദീർഘകാലത്തേക്ക് ഒരു ബില്യൺ ഡോളർ ബിസിനസ്സ് ലക്ഷ്യമിടുന്ന മുൻനിര ബ്രാൻഡ് എന്ന നിലയിൽ  ഭാവിയെക്കുറിച്ച് ധാരാളം പ്രതീക്ഷകൾ ഉണ്ടെന്നും  ഇന്ത്യയിൽ ഈ  പദ്ധതികൾ നടപ്പിലാക്കുന്നത് രാജ്യത്തെ മുൻനിര കാഷ്വൽ വെയർ ബ്രാൻഡുകളിലൊന്നായ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും യു.എസ്. പോളോ മേൽനോട്ടം വഹിക്കുന്ന കമ്പനിയായ യു എസ് പി എ ഗ്ലോബൽ ലൈസൻസിംഗിന്റെ പ്രസിഡന്റും സിഇഒയുമായ ജെ മൈക്കൽ പ്രിൻസ് പറഞ്ഞു.

Advertisment