സമ്പല്‍പൂരില്‍ ഐഐഎം സ്ഥിരം കാമ്പസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി 68,000 കോടി രൂപയുടെ പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു

New Update
3

കൊച്ചി: ഒഡീഷയിലെ സമ്പല്‍പൂരില്‍ ഐഐഎമ്മിന്റെ സ്ഥിരം കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.  68,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു.

Advertisment

28,980 കോടി രൂപയുടെ വിവിധ വൈദ്യുത പദ്ധതികളാണ് രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തത്.  ദേശീയ പാതകളിലെ ആകെ 2110 കോടി രൂപ ചെലവു വരുന്ന മൂന്നു റോഡ് സെക്ടര്‍ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 

55

റെയില്‍വേയുടെ 2146 കോടി രൂപ വരുന്ന പദ്ധതികള്‍ക്കാണ് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിച്ചത്. സമ്പല്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനുള്ള ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. പൂരി-സോണാപൂര്‍-പൂരി പ്രതിവാര തീവണ്ടിയുടെ ഫ്‌ളാഗ് ഓഫ് അടക്കമുള്ളവയും  അദ്ദേഹം നിര്‍വഹിച്ചു. 

Advertisment