ഏഥറിന്‍റെ കുടുംബ സ്‌കൂട്ടർ റിസ്റ്റയ്ക്ക് സെഗ്‌മെൻ്റിലെ ഏറ്റവും വലിയ സീറ്റ്

New Update
3

ഇന്ത്യയിലെ മുൻനിര വൈദ്യുത സ്‌കൂട്ടർ നിർമ്മാതാക്കളിൽ ഒന്നായ ആതർ എനർജി, കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങളുടെ വരാനിരിക്കുന്ന കുടുംബ സ്‌കൂട്ടറായ റിസ്‌റ്റയെക്കുറിച്ച് ആകാംക്ഷ നിറയ്ക്കുകയായിരുന്നു. അടുത്തിടെയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ തരുൺ മേത്ത റിസ്റ്റയുടെ സീറ്റിനെ സെഗ്മെന്‍റിലെ രണ്ട് മുൻനിര സ്‌കൂട്ടറുകളുമായി താരതമ്യം ചെയ്യുന്ന രണ്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. താരതമ്യപ്പെടുത്തുമ്പോൾ റിസ്റ്റയുടെ സീറ്റ് വളരെ വലുതായിരുന്നു, ഇത് കുടുംബ സ്‌കൂട്ടർ സെഗ്മെന്‍റിലെ ഏറ്റവും വലിയ സീറ്റ് റിസ്റ്റയ്ക്കായിരിക്കുമെന്ന് സൂചന നല്കിയിരുന്നു

Advertisment
Advertisment