അപകടങ്ങള്‍ക്കെതിരെയുള്ള സമഗ്ര പരിരക്ഷയുമായി മണിപാല്‍സിഗ്ന ആക്സിഡന്‍റ് ഷീല്‍ഡ് അവതരിപ്പിച്ചു

New Update
7

കൊച്ചി: ആരോഗ്യ ഇന്‍ഷൂറന്‍സിനു മാത്രമായുള്ള കമ്പനികളിലൊന്നായ മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മണിപാല്‍സിഗ്ന ആക്സിഡന്‍റ് ഷീല്‍ഡ് അവതരിപ്പിച്ചു. ഈ പേഴ്സണല്‍ ആക്സിഡന്‍റ് പദ്ധതി പോളിസി ഉടമകള്‍ക്ക്  അപകട മരണം, സ്ഥിരമായ പൂര്‍ണ വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം തുടങ്ങിയവയില്‍ സമഗ്ര പരിരക്ഷ ലഭ്യമാക്കുന്നതാണ്. കൂടാതെ മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, മറ്റ് സാഹസിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഈ പദ്ധതി സമഗ്ര പരിരക്ഷ നല്‍കും.

Advertisment

മണിപാല്‍സിഗ്ന ആക്സിഡന്‍റ് ഷീല്‍ഡ് മൂന്നു വേരിയന്‍റുകളിലാണ് എത്തുന്നത്. ക്ലാസിക് പ്ലാനാണ് അടിസ്ഥാന പദ്ധതി. അപകട മരണം, സംസ്കാര ചെലവുകള്‍, ഭൗതീക ശരീരം എത്തിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ക്ലാസിക് പ്ലാനില്‍ 10 പരിരക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി മെച്ചപ്പെടുത്താനാകും. അടിസ്ഥാന പദ്ധതിയുടെ നേട്ടങ്ങള്‍ക്കൊപ്പം സ്ഥിരമായ പൂര്‍ണ വൈകല്യത്തിനും പരിരക്ഷ നല്‍കുന്നതാണ് പ്ലസ് പ്ലാന്‍ വേരിയന്‍റ്.

അപകടത്തെ തുടര്‍ന്നുള്ള പൊള്ളലുകള്‍, എയര്‍ ആംബുലന്‍സ് ആനുകൂല്യങ്ങള്‍, ഇഎംഐ ഷീല്‍ഡ് തുടങ്ങിയ 10 പരിരക്ഷകള്‍ കൂടി തെരഞ്ഞെടുക്കാനുമാവും. പ്രോ പ്ലാന്‍ പദ്ധതിയില്‍ സ്ഥിരമായ ഭാഗിക വൈകല്യം കൂടി അടിസ്ഥാന പരിരക്ഷയുടെ ഭാഗമാണ്. സാഹസിക കായിക പരിരക്ഷ, കോമ ആനുകൂല്യങ്ങള്‍, എല്ലുകള്‍ ഒടിയുന്നതുമായി ബന്ധപ്പെട്ട പരിരക്ഷകള്‍ തുടങ്ങി 12 തെരഞ്ഞെടുക്കാവുന്ന പരിരക്ഷകളും ഇതിലുണ്ട്.

ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലെ വിദഗ്ദ്ധര്‍ എന്ന നിലയില്‍ ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള പ്രതിബദ്ധതയാണ് പുതിയ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ മനസിലുള്ളതെന്ന് മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന അപകടങ്ങളും ചെലവും മനസില്‍ കണ്ടു കൊണ്ട് പോളിസി ഉടമകള്‍ക്ക് 25 കോടി രൂപ വരെ വരുന്ന വിവിധ ഇന്‍ഷൂറന്‍സ് പരിരക്ഷാ തുകകളില്‍ നിന്നു തെരഞ്ഞെടുക്കാന്‍ മണിപാല്‍സിഗ്ന ആക്സിഡന്‍റ് ഷീല്‍ഡ് പോളിസി അവസരം നല്‍കുന്നു.

ഇതോടൊപ്പം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പരിരക്ഷ തയ്യാറാക്കാനും സാധിക്കും. അപകട മരണമോ സ്ഥിരമായ പൂര്‍ണ വൈകല്യമോ ഉണ്ടായാല്‍ ഈ പദ്ധതിയില്‍ ഇന്‍ഷൂറന്‍സ് തുകയുടെ 200 ശതമാനം വരെ ആനുകൂല്യം ലഭിക്കും. ഇതിനു പുറമെ ഈ പദ്ധതി പ്രകാരം അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ഒപിഡി ചെലവുകളും നിസാര പരുക്കുകളും ഉള്‍പ്പെടെയുള്ളവയ്ക്ക് പരിരക്ഷ ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 അപകടങ്ങള്‍ നിസാരമായവ മുതല്‍ വളരെ ഗുരുതരമായ വരെയുള്ളതാണെന്നു തങ്ങള്‍ മനസിലാക്കുന്നു എന്നും അതുകൊണ്ടാണ് ഇഎംഐ, വായ്പാ കുടിശിക, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള പരിരക്ഷ കൂടി അപകട മരണമോ വൈകല്യമോ ഉണ്ടായാല്‍ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിഗതമായി മാറ്റങ്ങള്‍ വരുത്താനാകുന്നു എന്നതും മികച്ച ക്ലെയിം ആനുകൂല്യങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ക്കായുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരണവും വൈകല്യവും മാത്രമല്ല മണിപാല്‍ സിഗ്ന ആക്സിഡന്‍റ് ഷീല്‍ഡിന്‍റെ പരിരക്ഷയിലുള്ളത്. ഇവയുമായി ബന്ധപ്പെട്ട ആശുപത്രി, അനുബന്ധ ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തിയ സമഗ്രവും കസ്റ്റമൈസ് ചെയ്യാവുന്നതുമായ അപകട ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്.

Advertisment