സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ്: ആദ്യ റേസില്‍ ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ മുന്നേറ്റം

New Update
33

കൊച്ചി: സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ (ഐഎസ്ആര്‍എല്‍) പൂനെയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍  ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ് ടീമിന്റെ മുന്നേറ്റം. സി.എസ് സന്തോഷ് നയിക്കുന്ന ടീമിന് എല്ലാ വിഭാഗങ്ങളിലും പോഡിയം ഫിനിഷ് സ്വന്തമാക്കാനായി.

Advertisment

450 സിസി അന്താരാഷ്ട്ര റേസില്‍ ബിബി റേസിങിനായി ഹോണ്ട എഞ്ചിനില്‍ മത്സരിച്ച ഫ്രാന്‍സില്‍ നിന്നുള്ള ജോര്‍ഡി ടിക്‌സിയര്‍ ഒന്നാം സ്ഥാനം നേടി.250 സിസി അന്താരാഷ്ട്ര റേസില്‍ ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ടിന്റെ ഓസ്‌ട്രേലിയന്‍ റേസര്‍ റീഡ് ടെയ്‌ലര്‍ ആദ്യ സ്ഥാനത്ത് ഫിനിഷ് ചെയ്തു. 

കാവസാക്കിയിലായിരുന്നു മത്സരം. കാവസാക്കിയില്‍ തന്നെ മത്സരിച്ച ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ടിന്റെ തായ്‌ലന്‍ഡില്‍ നിന്നുള്ള തനരത് പെന്‍ജന്‍ 250 സിസി ഇന്ത്യ-ഏഷ്യ മിക്‌സിലും വിജയം നേടി. 450 സിസി ഇന്റര്‍നാഷണല്‍ റൈഡേഴ്‌സ്, 250 സിസി ഇന്റര്‍നാഷണല്‍ റൈഡേഴ്‌സ്, 250 സിസി ഇന്ത്യ-ഏഷ്യ മിക്‌സ്, 85 സിസി ജൂനിയര്‍ ക്ലാസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിരുന്നു മത്സരം.

ബാലേവാഡിയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 10,000ലേറെ കാണികളെ സാക്ഷിയാക്കിയായിരുന്നു ഐഎസ്ആര്‍എല്‍ ആദ്യ സീസണിന്റെ അരങ്ങേറ്റം. ഫെബ്രുവരി 11ന് അഹമ്മദാബാദ് ടാന്‍സ്‌സ്‌റ്റേഡിയയിലെ ഇകെഎ അരീനയില്‍ രണ്ടാം റേസ് നടക്കും. 2024 ഫെബ്രുവരി 25ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന മത്സരത്തോടെ സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ ആവേശകരമായ ആദ്യ സീസണ്‍ സമാപിക്കും.

Advertisment