New Update
/sathyam/media/media_files/TolDeQbAWnPpRdnX8HMa.jpeg)
കൊച്ചി: ഐഐഎം സമ്പല്‍പൂരില്‍ ഗ്രാമീണ യുവാക്കള്‍ക്കായി ഇന്‍ക്യൂബേഷന്‍ കേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തി. നെയ്ത്തുകാരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഐഐഎം സമ്പല്‍പൂര്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Advertisment
/sathyam/media/media_files/43nEsHZNExrIH8QDMgzL.jpeg)
ഐഐഎം സമ്പല്‍പൂര്‍ സംഘടിപ്പിച്ച പ്ലാന്റേഷന്‍ ഡ്രൈവിലും കാമ്പസ് ടൂറിലും മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികസന നടപടികള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഐഐഎം സമ്പല്‍പൂര്‍ വഹിക്കുന്ന പങ്കിനേയും മന്ത്രി പ്രശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us