നൂതന സ്റ്റൈലുകളുടെ വിപുല ശേഖരവുമായി ആമസോൺ ഫാഷൻ

New Update
amazonn.jpg

കൊച്ചി: പുതുവർഷത്തിൽ പുതുസ്റ്റൈലുകളുടെ അതി വിപുല ശേഖരവുമായി ആമസോൺ ഫാഷൻ. വസ്ത്രങ്ങൾ, സൗന്ദര്യ വർധക സാമഗ്രികൾ, പാദരക്ഷകൾ, ബാഗുകൾ തുടങ്ങിയവയുടെയെല്ലാം ഏറ്റവും പുതിയ ട്രെൻഡുകൾ ആമസോൺ ഫാഷനിൽ ഒരുക്കിയിട്ടുണ്ട്. പ്രമുഖമായ 1200ലേറെ ബ്രാൻഡുകളുടെ 45 ലക്ഷത്തിലധികം സ്റ്റൈലുകളിൽ ഉത്പന്നങ്ങൾ ലഭ്യം. ഏത് അഭിരുചിക്കുമനുസൃതമായി പുതുവർഷത്തിലെ സ്റ്റൈൽ ആവിഷ്‌കരിക്കാൻ അവസരം നൽകുന്നതാണ് ആമസോൺ ഫാഷനിലെ പുതു സ്റ്റൈൽ ശേഖരം.

Advertisment

ആധുനികമോ പാരമ്പരാഗതമോ ആയ ഏത് സ്റ്റൈലും ഇവിടെയുണ്ട്. ആത്മവിശ്വാസവും ട്രെൻഡും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആമസോൺ സ്റ്റൈലുകളുടെ വിശാല ശ്രേണി സജ്ജമാക്കിയിട്ടുള്ളത്. സ്റ്റൈൽ ശേഖരത്തിന്റെ സവിശേഷതയാണ് 'ഓൾ വൈറ്റ്'. ലാളിത്യവും കാര്യഗൗരവവും ശുഭാപ്തി വിശ്വാസവും ഓൾ വൈറ്റ് ട്രെൻഡ് പ്രതിഫലിപ്പിക്കുന്നു; കാലാതീത കുലീനതയെയും. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകമായി ഡിസൈൻ ചെയ്ത വാച്ചുകൾ സമകാലിക വൈബിനെ പ്രിതിനിധാനം ചെയ്യുന്നു.

Advertisment