ആമസോണ്‍ പേയുടെ  'ബില്‍ പേയ്മെന്റ് കാ സ്മാര്‍ട്ടര്‍ വേ' ക്യാംപയിനുമായി ആയുഷ്മാന്‍ ഖുറാന

New Update
amazon

തിരുവനന്തപുരം : ആമസോണ്‍ പേയുടെ പുതിയ കാംപെയ്ന്‍ - 'ബില്‍ പേയ്മെന്റ്‌സ് കാ സ്മാര്‍ട്ടര്‍ വേ'യില്‍ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ഉപഭോക്താക്കള്‍ക്ക് എല്ലാ ബില്ലുകളും ഒരിടത്ത് തന്നെ കൈകാര്യം ചെയ്യാവുന്ന ആശയത്തിനാണ് കാംപെയിന്‍ അടിവര ഇടുന്നത്.  ആമസോണ്‍ പേ ബാലന്‍സ്, ആമസോണ്‍ പേ ലേറ്റര്‍ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും വേഗത്തിലുള്ളതുമായ 1-ക്ലിക്ക് ബില്‍ പേയ്മെന്റ് അനുഭവം ആസ്വദിക്കാം, 5 സെക്കന്‍ഡിനുള്ളില്‍ ബില്ലുകള്‍ അടയ്ക്കുകയും ചെയ്യാം.

Advertisment

ഉപഭോക്താക്കള്‍ക്ക് അവരുടെ റീചാര്‍ജുകള്‍ക്കും ബില്ലുകള്‍ക്കും യുപിഐ , ക്രെഡിറ്റ് കാര്‍ഡ് പോലെ ഇഷ്ടമുള്ള പേയ്മെന്റ് ഗേറ്റ്‌വേ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. ഈ കാംപെയിനിലൂടെ, ഉപഭോക്താക്കള്‍ക്ക് ദൈനംദിന ഇടപാടുക്ക് ഓഫറുകളും റിവാര്‍ഡുകളും സഹിതം ബില്‍ പേയ്മെന്റുകളും റീചാര്‍ജുകളും സുഗമമാക്കുന്നു.

ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ്, ബില്‍ പേയ്മെന്റ് അനുഭവം ലളിതമാക്കാനും ആധുനികമാക്കാനുമുള്ള ഞങ്ങളുടെ ശ്രമമാണ് 'ബില്‍ പേയ്മെന്റ് കാ സ്മാര്‍ട്ടര്‍ വേ' എന്ന് യൂസര്‍ ഗ്രോത്തിന്റെ ഡയറക്ടറും, ആമസോണ്‍ പേ ഇന്ത്യയുടെ സിഎംഓ യുമായ അനുരാധ അഗര്‍വാള്‍ പറഞ്ഞു,

Advertisment