കിച്ചണ്‍ സ്റ്റോറീസ് ഇപ്പോള്‍ കൊച്ചിയില്‍

New Update
kitchen

കൊച്ചി:  ഹൗസ് ഓഫ് ഇലക്ട്രോണിക്സ് മാര്‍ട്ട് ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര ബില്‍റ്റ് ഇന്‍ അപ്ലയന്‍സസ്, മോഡുലര്‍ കിച്ചണ്‍ ബ്രാന്‍ഡ് ആയ കിച്ചണ്‍സ്റ്റോറീസ് തങ്ങളുടെ ആറാമത് എക്സ്പീരിയന്‍സ് സ്റ്റോറിന് കൊച്ചിയില്‍ തുടക്കം കുറിച്ചു.  ലോകോത്തര ബില്‍റ്റ് ഇന്‍ അപ്ലയന്‍സസുകളുടേയും ജര്‍മന്‍ നിര്‍മിത മോഡുലര്‍ കിച്ചണുകളുടേയും സവിശേഷമായ വൈദഗ്ദ്ധ്യമാണ് ബ്രാന്‍ഡ് കൊച്ചിയില്‍ എത്തിക്കുന്നത്. ഹൈദരാബാദിലും ഡെല്‍ഹിയിലും വിശാഖപട്ടണത്തും ആയുള്ള അഞ്ച് എക്സ്പീരിയന്‍സ് കേന്ദ്രങ്ങളുടെ വിജയത്തിനു തുടര്‍ച്ചയായാണ് കൊച്ചിയിലേക്ക് കമ്പനി യാത്ര തുടരുന്നത്.

Advertisment

കാനു കിച്ചണ്‍ കള്‍ചര്‍ ഡയറക്ടര്‍ കനുപ്രിയ മാളും ആര്‍ക്കിടെക്ട് നിഷ സിറിളും ചേര്‍ന്നാണ് സ്റ്റോര്‍ അവതരിപ്പിച്ചത്. നിരവധി പ്രശസ്തരും മുന്‍നിര ആര്‍ക്കിടെക്ടുകളും ഇന്റീരിയര്‍ ഡിസൈനര്‍മാരും മാധ്യമ പ്രവര്‍ത്തകരും ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു. 4600 ചതുരശ്ര അടിയിലേറെ വിസ്തൃതിയിലുള്ള ഈ കേന്ദ്രം ചക്കരപ്പറമ്പില്‍ എന്‍എച്ച് ബൈപാസ് സര്‍വീസ് റോഡില്‍ ഹോളീഡേ ഇന്നിനു സമീപമായാണുള്ളത്.
കൊച്ചിയിലെ ആഡംബരപ്രിയര്‍ക്കു മുന്നില്‍ തങ്ങളുടെ ആറാമത് എക്സ്പീരിയന്‍സ് സെന്റര്‍ അവതരിപ്പിക്കാന്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഈ അവസരത്തില്‍ സംസാരിച്ച ഇലക്ട്രോണിക്സ് മാര്‍ട്ട് ഇന്ത്യ കിച്ചണ്‍ സ്റ്റോറീസ് കാറ്റഗറി മേധാവി രോഹിത് തരകന്‍ പറഞ്ഞു.  

ആഡംബര ബില്‍റ്റ് ഇന്‍ അപ്ലയന്‍സസിനും മോഡുലര്‍ കിച്ചണും ശക്തമായ ആവശ്യം ഇവിടെയുണ്ടെന്നു തങ്ങള്‍ മനസിലാക്കുന്നു. ഈ വിഭാഗത്തെ കുറിച്ചുള്ള മികച്ച ധാരണയാണ് കിച്ചണ്‍ സ്റ്റോറീസിനുള്ളത്.  ഇവിടെ തങ്ങളുടെ ശേഷി മെച്ചപ്പെടുത്താനാവും വിധമുള്ള നിക്ഷേപമാണു നടത്തുന്നത്.  തങ്ങളുടെ കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാവും പുതിയ കേന്ദ്രം വഹിക്കുകയെന്നും രോഹിത് തരകന്‍ കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ കണക്കിലെടുത്തു കൊണ്ടുള്ള സവിശേഷമായ രൂപകല്‍പനയാണ് കിച്ചണ്‍ സ്റ്റോറീസ് കൊച്ചി സ്റ്റോറില്‍ നടത്തിയിട്ടുള്ളത്.  മികച്ച അനുഭവ സമ്പത്തുള്ള സെയില്‍സ് കണ്‍സള്‍ട്ടന്റുമാര്‍ ഇവിടെ പിന്തുണയ്ക്ക് ഉണ്ടാകും.  ഉപഭോക്താക്കള്‍ക്ക് തികച്ചും അനുയോജ്യമായ സ്വാഗതമായിരിക്കും ഇവിടെ ലഭിക്കുക.
ഈ സ്റ്റോര്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കും.

Advertisment