മുത്തൂറ്റ് - ഫിക്കി കോര്‍പ്പറേറ്റ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു

New Update
20

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സും ഫിക്കിയും (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) ചേര്‍ന്ന് നടത്തുന്ന കോര്‍പ്പറേറ്റ് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് 2023ന്‍റെ ഭാഗമായി കാക്കനാട് സംസ്ക്കാര സ്ക്കൂളില്‍ വച്ച് ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പുരുഷ, വനിതവിഭാഗം സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ ടിസിഎസ്സ്  മേധാവിത്വം പുലര്‍ത്തി.

Advertisment

പുരുഷ വിഭാഗം സിംഗിള്‍സില്‍ ടിസിഎസ്സിന്‍റെ ആശിഷ് മത്തായി, ഷെയ്ന്‍ ടാന്‍ മാത്യു എന്നിവര്‍  യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വനിതകളുടെ സിംഗിള്‍  മത്സരത്തില്‍ ടിസിഎസ്സിന്‍റെ  അമൃത കെ.ബി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഇവൈയുടെ നോവി ജോണ്‍സണ്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുരുഷ ഡബിള്സ് മത്സരത്തില്‍  ടി.സി.എസ്സിന്‍റെ ആശിഷ് - ശരത് സഖ്യം ടി.സി.എസ്സിന്‍റെ തന്നെ എല്‍ബിന്‍- മോനിസ് സഖ്യത്തെ പരാജയപ്പെടുത്തി.

വനിതകളുടെ ഡബിള്സ് മത്സരത്തില്‍ ടി.സി.എസ്സിന്‍റെ അമൃത - ജസാ സഖ്യം യു.എസ്.ടി ഗ്ലോബല്‍ ടീം ആയ വിജയലക്ഷ്മി വില്സണ്‍ - ജെമിന സഖ്യത്തെ പരാജയപ്പെടുത്തി. വാശിയേറിയ മത്സരം കണ്ട മിക്സഡ് ഡബിള് കാറ്റഗറിയില്‍  എബിന് ജോസഫ്, വിജയലക്ഷ്മി വില്സണ്‍ സഖ്യം ടി സി എസ്സിന്‍റെ എല്‍ബിന്‍ ഫ്രാന്‍സിസ് - അമൃത ബി സഖ്യത്തെ പരാജയപ്പെടുത്തി.

മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസറ്റ്സ് ഫിനാന്‍സ് ലിമിറ്റഡ് സീനിയര്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ശ്യാം ചെല്ലപ്പന്‍, സംസ്ക്കാര സ്കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് എച്ച്ഒഡി ശ്യാം ആര്‍, ഫിക്കി കേരള അസിസ്റ്റന്‍റ് ഡയറക്ടര്‍ രഞ്ജിത് രവി, ഫിക്കി കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ റാഷിദ് തുടങ്ങിയവര്‍  സമ്മാനദാനം നിര്‍വഹിച്ചു.

കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള 20-ലധികം കോര്‍പ്പറേറ്റ്  സ്ഥാപനങ്ങള്‍  മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കും റണ്ണര്‍ അപ്പിനും യഥാക്രമം 5000 രൂപയും 2500 രൂപയും മൊമെന്‍റോയും നല്കി.

Advertisment