രാജ്യത്തെ ഒന്നാം നമ്പർ ഓട്‌സ് ബ്രാൻഡായി സഫോള

New Update
333

രാജ്യത്തെ ഒന്നാം നമ്പർ ഓട്‌സ് ബ്രാൻഡായി സഫോളകൊച്ചി: മാരികോ ലിമിറ്റഡിന്റെ സഫോള ഓട്‌സ് രാജ്യത്തെ ഒന്നാം നമ്പര്‍ ഓട്‌സ് ബ്രാന്‍ഡ് പദവിയിൽ. കാന്താര്‍ ഹൗസ്ഹോള്‍ഡ് പാനല്‍ ഡാറ്റയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാൽപ്പത്തിമൂന്നു  ശതമാനമാണ് സഫോള  ഓട്‌സിന്റെ വിപണിവിഹിതം.

Advertisment

രാജ്യത്തെ ഓരോ 11 കുടുംബങ്ങളിലും ഒന്നിന്റെ വീതം ദൈനംദിന ഭക്ഷണത്തിൽ ഓട്‌സ് ഇടംപിടിച്ചതായും കാന്താർ ഡാറ്റ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, കേരളം,പശ്ചിമ ബംഗാള്‍ തുടങ്ങിയ വിപണികളില്‍ നിന്നാണ് ഏറ്റവും മികച്ച പ്രതികരണം.

കടുത്ത മത്സരമുള്ള പ്ലെയിൻ ഓട്‌സ് വിപണിയിൽ ഇരുപത്തിയൊന്നാമതായി 2011ലാണ് സഫോളയുടെ രംഗപ്രവേശം. പത്തുവർഷംകൊണ്ടു പത്തുമടങ്ങ് വളർച്ച കൈവരിക്കാൻ ബ്രാൻഡിനു കഴിഞ്ഞു.

നിർണായക നാഴികക്കല്ലാണ് സഫോളയുടെ അത്യന്തം അഭിമാനകരമായ നേട്ടമെന്ന്  മാരികോ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ സൗഗദ ഗുപ്ത പറഞ്ഞു. ഓട്‌സിനേയും മില്ലറ്റുകളേയും  സഫോള ഏകോപിപ്പിച്ചു.മികവ്, നവീനത, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ പുലർത്തുന്ന പ്രതിബദ്ധതയാണ് വിപണിയിൽ ഒന്നാമതെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment