ഓഫറുകളുമായി ആമസോണ്‍ ഓണം സ്റ്റോര്‍

New Update
AMAZONE 1

കൊച്ചി: ഓണം ആഘോഷിക്കുന്നതിനായി ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി വ്യത്യസ്ത ശേഖരം ഒരുക്കുന്നു. ഓണം സ്റ്റോറിലൂടെ നിരവധി ഓഫറുകള്‍ ആണ് ആമസോണ്‍ നല്‍കുന്നത്.  പരമ്പരാഗത വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഹോം ഡെക്കര്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ആക്സസറികള്‍, പഴങ്ങള്‍ , പച്ചക്കറികള്‍, പൂക്കള്‍ എന്നിവയും ലഭിക്കും. സ്റ്റോര്‍ 2023 ഓഗസ്റ്റ് 29 വരെ ഉണ്ടാകും.  

Advertisment

എല്‍ജി, വണ്‍പ്ലസ്, സാംസങ്, റെഡ്മി, ബോട്ട്, ഡെല്‍, മെയ്‌ബെലീന്‍, സ്വിസ്സ് ബ്യൂട്ടി, ബിബി, ബാറ്റ, ഹാപ്പിലോ, ടാറ്റ സമ്പന്ന് തുടങ്ങിയ ടോപ്പ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ആമസോണ്‍ ഫ്രഷിലൂടെ ശുദ്ധമായ നെയ്യും ബസുമതി അരി തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ലാഭത്തോടെ വാങ്ങാന്‍ കഴിയും. ഇതോടൊപ്പം ആമസോണ്‍ പേ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഓണം ഇഗിഫ്റ്റ് കാര്‍ഡ് ശ്രേണി തിരഞ്ഞെടുത്തും ഷോപ്പ് ചെയ്യാവുന്നതാണ്.  

Advertisment