/sathyam/media/media_files/ZXruGbig9dNZi10x9t6D.jpeg)
കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രമുഖ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ മാമഎര്‍ത്തിന്റെ ഉടമകളായ ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ്, പേഴ്‌സണല്‍ കെയര്‍-ബേബി കെയര്‍ ഉല്‍പ്പന്ന ശ്രേണിയുടെ റീട്ടെയില്‍ വിപണനത്തിനായി ഇന്ത്യയിലെ വിശ്വസ്തവും പ്രശസ്തവുമായ ഫാര്‍മസി ശൃംഖലകളിലൊന്നായ അപ്പോളോ ഫാര്‍മസിയുമായി കരാറിലേര്‍പ്പെട്ടു. 2022 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബ്രാന്‍ഡിന്റെ ആരംഭം മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ വാര്‍ഷിക വരുമാനം നേടുന്ന കമ്പനിയായി മാമഎര്‍ത്ത് മാറിയിട്ടുണ്ട്.
2023 ഓഗസ്റ്റില്‍ 5000 ലധികം അപ്പോളോ ഫാര്‍മസി സ്‌റ്റോറുകളിലാണ് മാമഎര്‍ത്ത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചത്. കുട്ടികള്‍ക്കായുള്ള ഉബ്റ്റന്‍ ഫേസ് വാഷ്, ഒനിയന്‍ ഷാംപൂ, മോയ്‌സ്ചറൈസിങ് ബാത്ത് ബാര്‍ തുടങ്ങിയ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മിച്ച, വിഷരഹിത സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ബ്രാന്‍ഡിന്റെ അടിസ്ഥാന മൂല്യത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
ആരോഗ്യമേഖലയിലെ വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും പര്യായമായ അപ്പോളോ ഫാര്‍മസിയുമായി കൈകോര്‍ക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹോനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ വരുണ്‍ അലഗ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും പ്രകൃതിദത്തവുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ ശ്രമത്തിന്റെ വിപുലീകരണമാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോഞ്ചിങ് മുതല്‍ തങ്ങളുടെ സ്‌റ്റോറുകളില്‍ മാമഎര്‍ത്ത് ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും, എല്ലാ സ്ഥലങ്ങളിലും ഉയര്‍ച്ചയും തങ്ങള്‍ കണ്ടെന്ന് അപ്പോളോ ഫാര്‍മസി ബിസിനസ് ഹെഡ് മാധവ കൃഷ്ണ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us