കിസാന്‍ ക്രെഡിറ്റ് കാര്‍ഡും എംഎസ്എംഇ വായ്പകളുമായി ആക്‌സിസ് ബാങ്ക്

New Update
ആക്സിസ് സില്‍വര്‍ ഇടിഎഫും ആക്സിസ് സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു

കൊച്ചി: റിസര്‍വ് ബാങ്കിന്റെ ഇന്നൊവേഷന്‍ ഹബ്ബ് അവതരിപ്പിച്ച പബ്ലിക് ടെക് പ്‌ളാറ്റ്‌ഫോം ഫോര്‍ ഫ്രിക്ഷന്‍ലെസ് ക്രെഡിറ്റ് (പിടിപിഎഫ്‌സി) പ്രയോജനപ്പെടുത്തി ആക്‌സിസ് ബാങ്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡും എംഎസ്എംഇ വായ്പകളും ലഭ്യമാക്കും. പൂര്‍ണമായും ഡിജിറ്റല്‍ ആയിരിക്കും ഈ പദ്ധതികള്‍.

Advertisment

പൈലറ്റ് പദ്ധതി എന്ന നിലയില്‍ മധ്യപ്രദേശിലാവും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുക. 1.6 ലക്ഷം രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. എംഎസ്എംഇ വായ്പകള്‍ രാജ്യവ്യാപകമായി നടപ്പാക്കും. പത്തു ലക്ഷം രൂപ വരെയാകും ഉപഭോക്താക്കള്‍ക്ക് വായ്പയായി നല്‍കുക. പദ്ധതിയുടെ ഭാഗമായി ആക്‌സിസ് ബാങ്ക് പിടിപിഎഫ്‌സിയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ ഡാറ്റ അനുവാദത്തോടെ ശേഖരിക്കും. ആധികാരിക സ്രോതസുകളില്‍ നിന്നു നേരിട്ടാണ് ഡാറ്റ എന്നതിനാല്‍ ബാങ്കിന് വേഗത്തിലും മെച്ചപ്പെട്ട രീതിയിലും വായ്പ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓപ്പണ്‍ ബാങ്കിന്റെ ശക്തിയാണ് തങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെന്നും ഡിജിറ്റല്‍ പദ്ധതികള്‍ക്കായി തുടര്‍ച്ചയായി നിക്ഷേപം നടത്തുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ആക്‌സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.

ആര്‍ബിഐഎച്ച് പിടിപിഎഫ്‌സിയുടെ സമാരംഭം ഒരു നാഴികക്കല്ലാണ്, ഇത് ഇതിനകം തന്നെ രാജ്യത്ത് ലഭ്യമായ സമ്പന്നമായ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് ആക്‌സിസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിംഗ് ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രസിഡന്റും മേധാവിയുമായ സമീര്‍ ഷെട്ടി പറഞ്ഞു.

Advertisment