/sathyam/media/post_attachments/0w5ShQ1A1DGCT2tfcAv7.jpg)
കൊച്ചി: ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി സമ്പത്തു സൃഷ്ടിക്കാന്‍ അനുയോജ്യമായതെന്നു കരുതുന്ന യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ നിക്ഷേപം 25,822 കോടി രൂപയിലെത്തി. 1992ല്‍ തുടക്കം കുറിച്ചതും ഈ വിഭാഗത്തിലെ പഴയ ഫണ്ടുകളിലൊന്നായ യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് വളര്‍ച്ചയെ അടിസ്ഥാനമാക്കിയുളള ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന രീതിയാണു പിന്തുടരുന്നത്. ഓപ്പണ്‍എന്‍ഡ് ഇക്വിറ്റി ഫണ്ടായ ഫ്ളെക്സി ക്യാപ് ഫണ്ട് മൊത്തം ആസ്തിയുടെ 65 ശതമാനം ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് അല്ലെങ്കില്‍ സ്മോള്‍ ക്യാപ് ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്.
പദ്ധതിയുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ളത് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ടിഐമിന്‍ഡ്ട്രീ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ ബാങ്ക്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്, ഇന്‍ഫോ-എഡ്ജ്, ആസ്ട്രല്‍, കോഫോര്‍ജ് തുടങ്ങിയവയിലാണ്. ഈ പത്തു കമ്പനികളിലായാണ് ആകെ നിക്ഷേപത്തിന്‍റെ 45 ശതമാനമെന്നും 2023 ജൂലൈ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us