Advertisment

ഗോദ്റെജ് ലഫയര്‍ 'സെലബ്രേറ്റിങ് അക്സപറ്റന്‍സ്' കാമ്പെയിനു തുടക്കം കുറിച്ചു

New Update
96

കൊച്ചി:  ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്‍റേയും അസോസ്സിയേറ്റഡ് കമ്പനികളുടേയും ഉടമസ്ഥതയിലുള്ള മീഡിയ ലൈഫ്സ്റ്റൈല്‍ പ്ലാറ്റ് ഫോമായ  ഗോദ്റെജ് ലഫയര്‍ സാഹോദര്യ സ്നേഹം ആഘോഷിക്കുന്ന ഡിജിറ്റല്‍ കാമ്പെയിനായ സെലബ്രേറ്റിങ് അക്സപ്റ്റന്‍സിനു തുടക്കം കുറിച്ചു.  ഭായ് ദൂജിനോട് അനുബന്ധമായാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്. ഒരു ട്രാൻസ് ജെൻഡർ വനിതയുടേയും സഹോദരന്‍റേയും വൈകാരിക യാത്ര അവതരിപ്പിച്ചാണ് സാഹോദര്യ സ്നേഹത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ഈ ചിത്രത്തിലൂടെ നമുക്കു മുന്നിലെത്തിക്കുന്നത്.

ഏജൻസി 09നൊപ്പം ഗോദ്‌റെജ് കോർപ്പറേറ്റ് ബ്രാൻഡ് & കമ്മ്യൂണിക്കേഷൻസ് ടീമും ചേർന്ന് വിഭാവനം ചെയ്ത ഈ ചിത്രം, ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയുടെയും അവളുടെ സഹോദരന്റെയും വൈകാരികമായ യാത്രയെ ചിത്രീകരിച്ചുകൊണ്ട് സഹോദര ബന്ധത്തിന്റെ യഥാർത്ഥ അർത്ഥം പ്രദർശിപ്പിക്കുന്നു. മുൻവിധികൾ തുടരുന്ന ലോകത്ത്, ഗോദ്റെജ് ലഫയര്‍ ഈ പക്ഷപാതങ്ങളെ ശക്തമായ ഒരു ബ്രാൻഡ് സിനിമയിലൂടെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നു.

ഉള്‍ക്കൊള്ളലിന്‍റേതായ സംസ്ക്കാരം സ്വീകരിക്കാന്‍ ഈ ചിത്രം പ്രോല്‍സാഹനം നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ആന്‍റ് അസോസ്സിയേറ്റഡ് കമ്പനീസ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍റ് കമ്യൂണിക്കേഷന്‍സ് മേധാവിയും വൈസ് പ്രസിഡന്‍റുമായ സുജിത്ത് പട്ടീല്‍ പറഞ്ഞു. 

Advertisment