Advertisment

സൊമാറ്റോ കൊച്ചിയിൽ 'ഡെലിവറി പാർട്‌ണേഴ്‌സ് ഡേ' ആഘോഷിക്കുന്നു

New Update
3

കൊച്ചി: ഇന്ത്യയിലെ ഫുഡ് ഓർഡറിംഗ് ആൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ അടുത്തിടെ കൊച്ചിയിൽ സംഘടിപ്പിച്ച ‘ഡെലിവറി പാർട്‌ണേഴ്‌സ് ഡേ’ ആഘോഷ പരിപാടി സമാപിച്ചു. ഡി.സി.പി. (എൽ.&ഒ.) കൊച്ചി കെ.എസ്. സുദർശൻ, ഐ.പി.എസ്. വിശിഷ്ടാതിഥിയായിരുന്നു.

Advertisment

ഡെലിവറി പാർട്ണർമാരുടെ വിലമതിക്കാനാകാത്ത സംഭാവനകളെ ആദരിക്കുന്നതിനും അവരുടെ കുടുംബങ്ങൾക്ക് ആഘോഷാനന്ദം പകരുന്നതിനുമുള്ള കമ്പനിയുടെ മാർഗമാണ് ഇത്തരത്തിലുള്ള 'ഡെലിവറി പാർട്‌ണേഴ്‌സ് ഡേയ്‌സ്' ഇവൻ്റുകൾ.  

വിവിധ കാറ്റഗറികളിലായി വ്യാപിച്ചുകിടക്കുന്ന അവാർഡുകൾ അർപ്പണബോധമുള്ള 
ഡെലിവറി പാർട്ണർമാരുടെ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് അംഗീകാരം നല്കുന്നു. 
 
'ഡെലിവറി പാർട്‌ണേഴ്‌സ് ഡേയ്‌സ്' ആഘോഷ വേളയിൽ, അവാർഡ് ജേതാക്കളുടെ 
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്ത ആറ് വ്യതിരിക്ത 
വിഭാഗങ്ങളിലായുള്ള അംഗീകാരങ്ങൾ ഓരോന്നും സൊമാറ്റോയുടെ സമർപ്പിത 
ഡെലിവറി പാർട്ണർമാരുടെ അസാധാരണമായ സംഭാവനകളെ 
അദരിക്കുന്നവയായിരുന്നു.  
  
●'ടോപ്പ് പെർഫോമേഴ്‌സ്' ഏറ്റവും കൂടുതൽ ഓർഡറുകൾ ഡെലിവറി 
ചെയ്യുന്നതിൽ എല്ലാ സോണിലെയും മികച്ച 10 ഡെലിവറി പാർട്ണർമാർക്കുള്ള 
ശ്രദ്ധേയമായ കാര്യക്ഷമതയെ അംഗീകരിച്ചുകൊണ്ട് ആദരവ് അർപ്പിക്കുന്നു. 
●പാർട്ണർ'എവറിഡേ ഹീറോസ്' ദൈനംദിന ജീവിതത്തിൽ വ്യക്തിപരമായ 
വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും നിശ്ചയദാർഢ്യവും അർപ്പണബോധവും 
പ്രകടമാക്കി  മികവ് പുലർത്തുന്നത് തുടരുന്ന ഡെലിവറി പാർട്ണർമാരെ  
ആദരിക്കുന്നു.  
●'മെയ്ഡ് എ ഡിഫറൻസ്' ഉപഭോക്താക്കളുടെ ജീവിതത്തെ നല്ല രീതിയിൽ 
സ്വാധീനിച്ച അല്ലെങ്കിൽ തങ്ങളുടെ സഹാനുഭൂതിയും പിന്തുണയും 
ഉയർത്തിക്കാട്ടി, സഹ ഡെലിവറി പാർട്ണർമാർക്ക് ആവശ്യമുള്ള സമയങ്ങളിൽ  
സഹായഹസ്തം നീട്ടിയ ഡെലിവറി പാർട്ണർമാരെ  അഭിനന്ദിക്കുന്നു.    
●'ഇലക്‌ട്രിഫൈയിംഗ് പാർട്‌ണർ' കാറ്റഗറി സൊമാറ്റോ, ഡെലിവറിക്കായി 
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ, സുസ്ഥിരമായ രീതികൾ 
പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ ഗണ്യമായ ദൂരം പിന്നിട്ട ഡെലിവറി 
പാർട്ണർമാരെ ആദരിക്കുന്നു. 
●'അയൺ ലേഡീസ്', സന്തോഷം പ്രചരിപ്പിക്കാനും തടസ്സങ്ങൾ തകർക്കാനും 
മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സാമൂഹിക ആചാരങ്ങൾ വകവയ്ക്കാത്ത സ്ത്രീ 
ഡെലിവറി പാർട്ണർമാരുടെ അർപ്പണബോധത്തെ അംഗീകരിക്കുന്നു.   
●'ഏജ്‌ലെസ് അച്ചീവേഴ്‌സ്' സേവനങ്ങൾ നൽകുന്നതിലുള്ള തങ്ങളുടെ 
അഭിനിവേശം പ്രകടമാക്കി പ്രവർത്തിക്കുന്ന 50 വയസ്സിന് മുകളിലുള്ള 
ഡെലിവറി പാർട്ണർമാരെ അഭിനന്ദിക്കുന്നു. 
●കംപ്ലയൻസ് ഹീറോസ്: അസറ്റ് പാലിക്കുന്ന ഡെലിവറി പാർട്ണർമാരെ 
അഭിനന്ദിക്കാൻ.  
 
 
രാകേഷ് രഞ്ജൻ, സൊമാറ്റോയിലെ ഫുഡ് ഓർഡറിംഗ് ആൻഡ് ഡെലിവറി 
സി.ഇ.ഒ. പറഞ്ഞു, "ഞങ്ങളുടെ ഡെലിവറി പാർട്ണർമാരാണ് ഞങ്ങളുടെ സ്ഥാപനത്തിൻ്റെ 
യഥാർത്ഥ നട്ടെല്ല്. സമൂഹത്തെ മൊത്തത്തിൽ സേവിക്കാൻ, പ്രത്യേകിച്ച് വെല്ലുവിളി 
നിറഞ്ഞ സാഹചര്യങ്ങളിൽ, കടമകളുടെ ഔപചാരികത മറികടക്കുന്ന ഞങ്ങളുടെ 
സമർപ്പിതരായ ഡെലിവറി പാർട്ണർമാരുടെ ഹൃദയസ്പർശിയായ നിരവധി കഥകൾ 
ഞങ്ങൾ പലപ്പോഴും കേൾക്കാറുണ്ട്. ഈ അവാർഡുകൾ അവരുടെ പരോപകാര 
മനോഭാവത്തെയും അവരുടെ അനിതരസാധാരണമായ സേവനത്തെയും 
ബഹുമാനിക്കാനുള്ള ഞങ്ങളുടെ മാർഗമാണ്. 
 
അഭിനന്ദന പരിപാടിയുടെ ഭാഗമായി, സൊമാറ്റോ ജനുവരി 24 മുതൽ 27 വരെ 
കൊച്ചിയിൽ ഡെലിവറി പാർട്ണർമാർക്കായി ഫസ്റ്റ് റെസ്‌പോണ്ടർ പരിശീലന 
പരിപാടിയും സംഘടിപ്പിച്ചു. അടുത്തിടെ ആരംഭിച്ച, പരിപാടി പ്രൊഫഷണൽ, 
സർട്ടിഫൈഡ് പരിശീലന മൊഡ്യൂളുകൾ വഴി മെഡിക്കൽ പ്രഥമശുശ്രൂഷയുടെയും 
സി.പി.ആർ. (കാർഡിയോപൾമണറി റെസസിറ്റേഷൻ) ൻ്റെയും സൂക്ഷ്മതകൾ പഠിക്കാൻ 
ഡെലിവറി പാർട്ണർമാരെ പ്രാപ്തരാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  
 
സൊമാറ്റോ അതിൻ്റെ എല്ലാ ഡെലിവറി പാർട്ണർമാർക്കും സുരക്ഷിതവും സമഗ്രവുമായ 
അന്തരീക്ഷം ഉറപ്പാക്കാൻ തികച്ചും പ്രതിജ്ഞാബദ്ധമാണ്. കമ്പനി അതിൻ്റെ ഡെലിവറി 
നെറ്റ്‌വർക്കിനുള്ളിൽ ദയയുടെ സംസ്കാരം വളർത്തിയെടുക്കുന്നതിനൊപ്പം പാർട്ണർ 
കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനത്തിനും പിന്തുണ 
പ്രോഗ്രാമുകൾക്കുമായി വിഭവങ്ങൾ വിനിയോഗിക്കുന്നത് തുടരുന്നു. 

Advertisment