സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

New Update
സുശക്തമായ വളര്‍ച്ചയുമായി ഫെഡറല്‍ ബാങ്ക് ; അറ്റാദായത്തില്‍ 42 ശതമാനം വര്‍ദ്ധനവ്

കൊച്ചി: സ്ഥാപകദിനാഘോഷത്തോടും ഉത്സവ സീസണോടുമനുബന്ധിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. പരിഷ്‌ക്കരിച്ച നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15 ശതമാനം പലിശ ലഭിക്കും.

Advertisment

സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക് 400 ദിവസത്തേക്കുള്ള, കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ലഭിക്കുക. കാലാവധിക്കു മുന്‍പ് പിൻവലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് 7.90 ശതമാനമാണ് പുതിയ നിരക്ക്. മറ്റുള്ളവര്‍ക്ക് യഥാക്രമം 7.65 ശതമാനവും 7.40 ശതമാനവുമാണ്  400 ദിവസത്തെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക്.

13 മാസം മുതല്‍ 21 മാസം വരെ കാലാവധിയുള്ള (400 ദിവസം ഉള്‍പ്പെടാതെ), കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക്  മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.05 ശതമാനവും മറ്റുള്ളവര്‍ക്ക് 7.55 ശതമാനവും പലിശ ലഭിക്കും. ഇതേ കാലയളവിലെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് യഥാക്രമം 7.80 ശതമാനവും 7.30 ശതമാനവുമാണ് പുതിയ നിരക്ക്.

Advertisment