'ദേശ് കി തിജോരി' പ്രചാരണവുമായി ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്

New Update
22

കൊച്ചി: ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് ബ്രാന്‍ഡ് അംബാസഡറായ ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ചേര്‍ന്ന് തങ്ങളുടെ ഏറ്റവും പുതിയ കാമ്പെയ്ന്‍ ദേശ് കി തിജോരി' ആരംഭിച്ചു. ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് & ബോയ്സിന്‍റെ ബിസിനസ് യൂണിറ്റ് അവരുടെ മാര്‍ക്കറ്റിംഗ് കാമ്പെയ്നിന്‍റെ ഭാഗമായി 'ലോക്കര്‍ ഓണ്‍ വീല്‍സ്' പോലെയുള്ള ഒരു സ്മാര്‍ട്ട് വാന്‍ രൂപകല്‍പ്പന ചെയ്തു. 

Advertisment

ഹോം ക്യാമറകള്‍, സിസിടിവികള്‍, മറ്റ് ഹോം സെക്യൂരിറ്റി സൊല്യൂഷനുകള്‍ക്കൊപ്പം ഡിജിറ്റല്‍ ലോക്കറുകള്‍ തുടങ്ങിയ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഈ വാഹനത്തിലുണ്ട്. സ്മാര്‍ട്ടര്‍ ഹോം സെക്യൂരിറ്റി സൊല്യൂഷനുകള്‍ സ്വീകരിക്കുന്നതിനും ഹോം സെക്യൂരിറ്റിക്ക് മുന്‍ഗണന നല്‍കുന്നതിനും വീട്ടുടമകളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് വാനിനുള്ളിലെ സ്മാര്‍ട്ട് ഹോം. 

ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന കാമ്പെയ്ന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കാമ്പെയ്ന്‍ 100 ദിവസത്തിനുള്ളില്‍ 100 നഗരങ്ങളിലുടനീളം 'ലോക്കര്‍ ഓണ്‍ വീല്‍സ' യാത്രകള്‍ നടത്തും.

കാമ്പെയിന്‍റെ ഭാഗമായി മുംബൈയില്‍ തുടങ്ങി കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ നീളുന്ന യാത്രയ്ക്കായി നാല് വാനുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. 100 ദിവസത്തിനുള്ളില്‍  ഈ വാനുകള്‍ 100 നഗരങ്ങളില്‍ സഞ്ചരിക്കും അതുവഴി തങ്ങളുടെ സുരക്ഷയുടെ സന്ദേശം എല്ലായിടത്തും എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റും ബിസിനസ് ഹെഡുമായ ശ്രീ പുഷ്കര്‍ ഗോഖലെ പറഞ്ഞു.

ധാരാളം യാത്ര ചെയ്യുകയും വീടിന് പുറത്ത് ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ എന്‍റെ വീടിന്‍റെയും പരിസരത്തിന്‍റെയും സുരക്ഷയുടെ ആവശ്യം പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷനുമായി സഹകരിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണെന്ന് ഗോദ്റെജ് ബോളിവുഡ് താരവും സെക്യൂരിറ്റി സൊല്യൂഷന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ ആയുഷ്മാന്‍ ഖുറാന പറഞ്ഞു.

Advertisment