/sathyam/media/media_files/DjZfQnoMncDcUUg5guc6.jpg)
കൊച്ചി: ദീപാവലി വിളക്കുകള്‍ തെളിക്കുന്നതു പോലെ ഊര്‍ജ്ജസ്വലമായ വിപണിയില്‍ ശ്രദ്ധയോടു കൂടിയ തെരഞ്ഞെടുപ്പുകളുടേയും തന്ത്രപരമായ നിക്ഷേപങ്ങളുടേയും യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ശുഭകരമായ ഈ വേളയിലെ ഓരോ ട്രേഡും വളര്‍ച്ചയും നിക്ഷേപകര്‍ക്കിടയിലെ ഐക്യവും വാഗ്ദാനം ചെയ്യുന്നു. രജിസറ്റര്‍ ചെയ്ത ഇടനിലക്കാരുമായി മാത്രം ഇടപാടുകള്‍ നടത്താനും നിയന്ത്രണങ്ങള്‍ക്കു കീഴിലല്ലാത്ത പദ്ധതികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും വേണം.
ഓഹരി വിപണി ദീര്‍ഘകാല സ്വത്തു സമ്പാദനത്തിന് ഉദ്ദേശിച്ചുള്ളതാണ്. സുഖകരമല്ലാത്ത അനുഭവമുണ്ടായാല്‍ അത് നിക്ഷേപകരെ ഓഹരി വിപണിയിലേക്കു വീണ്ടും എത്തുന്നതിനെ നിരുത്സാഹപ്പെടുത്തും. ഡെറിവേറ്റീവുകളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അപകട സാധ്യത കണക്കിലെടുത്ത് ചെറുകിട നിക്ഷേപകര്‍ ഡെറിവേറ്റീവുകളില്‍ ട്രേഡു ചെയ്യുന്നത് ഒഴിവാക്കണം.
ഒരു ദീര്‍ഘകാല നിക്ഷേപകനാകുക. ഇന്ത്യയുടെ വിജയഗാഥയില്‍ പങ്കാളിയാകാനുള്ള ഏറ്റവും മികച്ച മാര്‍ഗം അതാണ്. ഓഹരി വ്യാപാരം അനുകൂലമാകട്ടെ എന്നും നിക്ഷേപങ്ങള്‍ ഫലം തരട്ടെ എന്നും മുന്നോട്ടുള്ള പാതയിലും സാമ്പത്തിക വിജയത്തിലും ദീപാവലിയുടെ ആവേശം വഴികാട്ടിയാകട്ടെ. ഓരോ ഇടപാടും ശക്തവും സമ്പന്നപൂര്‍ണ്ണവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ നീക്കത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി, സിഇഒ ആശിഷ്കുമാര്‍ ചൗഹാന്‍ പറഞ്ഞു.