/sathyam/media/post_attachments/TilVEEAkQCKHcg15NDI7.jpg)
കൊച്ചി: ഓഹരി വിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരമൊരുക്കി ബന്ധന്‍ മുച്വല്‍ ഫണ്ട് പുതിയ ബന്ധന്‍ നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു. വൈവിധ്യ ഓഹരികളിലാണ് ഇതു നിക്ഷേപിക്കുക.
വിപണിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന മൂല്യമുള്ള ഓഹരികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ഈ ഫണ്ട്. നവംബര്‍ ആറ് വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. അംഗീകൃത മുച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയും ഓലൈന്‍ പ്ലാറ്റ്ഫോമുകള്‍, ബന്ധന്‍ വെബ്സൈറ്റ് എന്നിവ മുഖനേയും ഈ ഫണ്ടില്‍ നിക്ഷേപിക്കാം.
പ്രത്യേക ഘടകങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്ന ഈ ഫണ്ട് മികച്ച പ്രകടനത്തിലൂടെ വിപണിയിലെ അനിശ്ചിതാവസ്ഥകളെ മറികടന്ന് ഉയര്‍ന്ന വരുമാനം നേടിത്തരുന്ന രീതിയിലാണ് സംവിധാനിച്ചിരി ക്കുന്നതെന്ന് ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us