ആഹ്ലാദകരമായ ഓണം ഓഫറുകളുമായി വോൾട്ടാസ്

New Update
rbm

കൊച്ചി: കണ്‍സ്യൂമർ ഇലക്ട്രോണിക്സ്, എയർ കണ്ടീഷനിംഗ് മേഖലയിലെ മുൻനിരക്കാരായ വോൾട്ടാസ്, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ സുഖസൗകര്യങ്ങളും ജീവിതശൈലിയും മെച്ചപ്പെടുത്തുന്ന സാങ്കേതിക മികവുള്ള ഉത്പന്നങ്ങൾ നൽകുന്ന പാരമ്പര്യമുള്ള വോൾട്ടാസ് ഈ ഓണക്കാലത്ത് കേരളത്തിലെ ജനങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ്.

Advertisment

ഉപഭോക്താക്കൾക്ക് വാങ്ങൽ പ്രക്രിയ എളുപ്പമാക്കുന്നതിന് ഓണം ഓഫറുകളിൽ ക്യാഷ്ബാക്ക്, വിപുലീകൃത വാറന്‍റി, ഇൻസ്റ്റലേഷൻ പാക്കേജുകൾ എന്നിവ ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത വോൾട്ടാസ്, വോൾട്ടാസ് ബെക്കോ ഉത്പന്നങ്ങളിൽ 15 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കും.

വോൾട്ടാസിന്‍റെയും വോൾട്ടാസ് ബെക്കോയുടെയും ഉത്പന്നങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ എത്തിക്കുന്നതിനായി ഫിക്സഡ് ഈസി ഇഎംഐ, സീറോ ഡൗൺ പേയ്മെന്‍റ് ഓപ്ഷനുകൾ എന്നിവയുൾപ്പെടെ വിവിധ ഫിനാൻസ് ഓഫറുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, എക്സ്റ്റന്‍റഡ് വാറന്‍റിയും വാഗ്ദാനം ചെയ്യുന്നു. എസികള്‍ വാങ്ങുമ്പോള്‍ സൗജന്യ സ്റ്റാൻഡേർഡ് ഇൻസ്റ്റലേഷൻ ലഭ്യമാകും. 2023 സെപ്റ്റംബർ 30 വരെ വോള്‍ട്ടാസിന്‍റെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഓഫറുകൾ  ലഭ്യമാണ്.

വോൾട്ടാസിന്‍റെ പ്രത്യേക ഓണം ഓഫറുകൾ വൈവിധ്യമാർന്ന ഉത്പന്നങ്ങളിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. എയർകണ്ടീഷണറുകൾ മുതൽ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും വരെ. ഈ ഓഫറുകള്‍ കേരളത്തിലെ ഉപഭോക്താക്കളുടെ തുടർച്ചയായ വിശ്വാസത്തിനും പിന്തുണയ്ക്കുമുള്ള വോൾട്ടാസിന്‍റെ നന്ദിപ്രകടനമാണ്.

നൂതനമായ ഗൃഹോപകരണങ്ങളുടെ ആവശ്യകതയിൽ കേരളത്തില്‍ ഗണ്യമായ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വോൾട്ടാസ് ലിമിറ്റഡിന്‍റെ എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഹൃദ്യമായ പ്രതികരണം തുടർച്ചയായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് അവരുടെ ജീവിതത്തിൽ സന്തോഷം നൽകുന്നതിനാണ് എക്സ്ക്ലൂസീവ് ഓഫറുകൾ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment