/sathyam/media/media_files/i7juJ0Wtg0e9gcMnUYkN.png)
കൊച്ചി: 75-ാം റിപ്പബ്ലിക് ദിനത്തില്‍ വികസിത ഇന്ത്യക്കായി ഗോദ്റെജ് ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ കാമ്പയിന്‍. വജ്രജൂബിലി റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ഹീരെജൈസമസ്ബൂത് എന്ന കാമ്പയിനിലൂടെ ഗോദ്റെജ് രാജ്യം കെട്ടിപ്പടുത്ത സാധാരണക്കാരായ മനുഷ്യരിലേക്ക് വെളിച്ചം വീശുകയാണ്.
രാജ്യത്തെ വജ്രശോഭയുള്ളതാക്കി മാറ്റിയ കഠിനപ്രയത്നങ്ങള്‍, അചഞ്ചലമായ കാഴ്ചപ്പാടുകള്‍, സമ്മര്‍ദങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന വീഡിയോ ചിത്രം കര്‍ഷകര്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, പട്ടാളക്കാര്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങി നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന നായകരുടെ കഥകളിലൂടെ ഇന്ത്യയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുകയാണ്.
വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും കീര്‍ത്തിക്കും നല്‍കിയ സംഭവനകളെ വിശദീകരിക്കുന്ന വീഡിയോ ക്രിയേറ്റീവ്ലാന്‍ഡ് ഏഷ്യയുമായി സഹകരിച്ചാണ് ഗോദ്റേജ് തയാറാക്കിയിരിക്കുന്നത്. ദേശാഭിമാനം വളര്‍ത്തുന്നതിനും രാജ്യത്തിന്‍റെ വികാസത്തില്‍ ഓരോ മനുഷ്യരും വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്നതിലും ഗോദ്റെജ് ഗ്രൂപ്പിന്‍റെ പ്രതിബദ്ധതയാണ് വീഡിയോ ചിത്രത്തിലൂടെ വ്യക്തമാവുന്നത്.
വജ്രം പോലെ ഉറപ്പുള്ള രാഷ്ട്രത്തിന്‍റെ കരുത്തിനെ ആഘോഷിക്കുകയാണ് ഹീരെജൈസമസ്ബൂത് കാമ്പയിനിലൂടെയെന്ന് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാന്‍ഡ് ഓഫീസറുമായ താന്യ ദുബാഷ് പറഞ്ഞു. ഇന്ത്യയുടെയും അതിലെ പൗരന്മാരുടെയും അസാധാരണമായ ഈ യാത്രയെ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തിന്‍റെ വികസനത്തിനും പുരോഗതിക്കും തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന്‍ ജനങ്ങളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 75 വര്‍ഷത്തിലൂടെ രാജ്യം കടന്നുപോയ പ്രതിസന്ധികള്‍, വളര്‍ച്ച, അചഞ്ചലത എന്നിവയാണ് നമ്മളെ വജ്രത്തെ പോലെ കരുത്തുള്ള ഒന്നാക്കി മാറ്റിയത് എന്നു ക്രിയേറ്റീവ്ലാന്‍ഡ് ഏഷ്യ സഹ സ്ഥാപകയും ക്രിയേറ്റിവ് വൈസ് ചെയര്‍മാനുമായ അനു ജോസഫ് പറഞ്ഞു. രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ പങ്ക് വഹിച്ചതില്‍ ഗോദ്റെജ് അഭിമാനിക്കുന്നു എന്നും രാഷ്ട്രത്തിന് ഗോദ്റെജ് സമര്‍പ്പിക്കുന്ന ഒരു ഗീതമാണ് ഇതെന്നും അനു ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഗോദ്റെജ് ഗ്രൂപ്പിന്‍റെ ഹീരെജൈസമസ്ബൂത് കാമ്പയിന്‍ എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും കാണാം. വീഡിയോ കാണുന്നതിന് https://youtu.be/UgbbP9ZScmw എന്ന യൂടൂബ് ലിങ്ക് സന്ദര്‍ശിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us