ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്തൃ കേന്ദ്രീകൃത ബാങ്കിങ് ആപ്പ് ഇന്‍ഡി അവതരിപ്പിച്ചു

New Update
ഇന്ത്യയിലേക്ക് ചെലവു കുറഞ്ഞ രീതിയില്‍ പണമയക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്- വൈസ് സഹകരണം

കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്  ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു ക്രമീകരിക്കാവുന്ന ഡിജിറ്റല്‍ ബാങ്കിങ് ആപ്പ് ആയ ഇന്‍ഡി  അവതരിപ്പിച്ചു. തല്‍ക്ഷണ ക്രെഡിറ്റുകള്‍, നിക്ഷേപങ്ങളില്‍ 7.85 ശതമാനം വരെ വരുമാനം, തങ്ങളുടേതായ റിവാര്‍ഡ് പദ്ധതി തയ്യാറാക്കുവാനും തെരഞ്ഞെടുക്കുവാനുമുള്ള അവസരം ഇതിലുണ്ട്.

Advertisment

ഉല്‍പന്ന കേന്ദ്രീകൃതം എന്നതില്‍ നിന്നു മാറി ഉപഭോക്തൃ കേന്ദ്രീകൃതമാണെന്ന സവിശേഷതയും ഇതിനുണ്ട്. നമ്പറില്ലാത്ത ഡെബിറ്റ് കാര്‍ഡുകള്‍, ഒറ്റത്തവണ ഉപയോഗത്തിനുള്ള വിര്‍ച്വല്‍ കാര്‍ഡ്, ഡൈനാമിക് എടിഎം പിന്‍, സൂപ്പര്‍ ഒടിപി തുടങ്ങിയവയും ഇതിലുണ്ട്. സോഫ്റ്റ് ലോഞ്ചിനെ തുടര്‍ന്ന് മൂന്നു ലക്ഷത്തിലേറെ ഉപഭോക്താക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ഇന്‍ഡി ആപ്പിനു ലഭിച്ചിട്ടുള്ളത്.

എല്ലാ ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളും ഒരിടത്തു ലഭ്യമാക്കുന്നതാണ് ഈ ഹൈപ്പര്‍ പേഴ്‌സണലൈസ്ഡ് സൂപ്പര്‍ ആപ്പെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്ത് കത്പാലിയ പറഞ്ഞു.

ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതീക്ഷകള്‍ കണക്കിലെടുത്ത് നിലവിലെ അവരുടെ ആവശ്യങ്ങള്‍ക്കുതകുന്ന രീതിയിലാണ് ഇന്‍ഡി തയ്യാറാക്കിയിരിക്കുന്നതെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിങ് ആന്റ് സ്ട്രാറ്റജി (എക്‌സിസ്റ്റിങ് ബിസിനസ്) മേധാവി ചാരു സച്‌ദേവ മാത്തൂര്‍ പറഞ്ഞു.

Advertisment